രജനികാന്തിനെ അനുകരിക്കുന്ന ധനുഷിന്റെ മകന് വേദ്.. വേദിയില്‍ ജൂനിയര്‍ രജനിക്ക് വമ്പന്‍ കൈയ്യടി..
ചോര ഉള്ളിലുണ്ടെങ്കില്‍ തുടിക്കും ആ തുടിപ്പിനാണ് കൈയ്യടി കിട്ടിയത്.. സദസിലിരുന്ന് രജനീകാന്തിനെ അനുകരിച്ച് താരമാകുന്ന ഒരു പയ്യന് . നിമിഷങ്ങള്‍ക്കകമാണ് ആ കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. മറ്റാരുമല്ല രജനീകാന്തിന്റെ ചെറുമകന് വേദാണ് വൈറലായ ആ കുട്ടിത്താരം.
രജനിയുടെ മകള്‍ സൗന്ദര്യയുടെ മകനാണ് വേദ്. രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വേദ് മുത്തച്ഛനെ അനുകരിച്ചത്. ലാല്‍സലാം എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ രജനീകാന്തും എത്തുന്നുണ്ട്.ഫെബ്രുവരി 9നാണ് ചിത്രത്തിന്റെ റിലീസ്. വിഷ്ണു വിശാലും വിക്രാന്തും ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ലാല്‍ സലാമിന്റെ റിലീസിന് മുന്നോടിയായി, ചെന്നൈയിലെ ശ്രീ സായിറാം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ ഒരു ഓഡിയോ ലോഞ്ച് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം രജനികാന്തിന്റെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
ഇതിനിടെയാണ് വേദ് രജനിയെ അനുകരിച്ചത്. രജനീകാന്ത് ചിത്രം ബാഷയിലെ ‘സ്റ്റൈല്‍ സ്റ്റൈല്‍ താന്‍’ എന്ന തമിഴ് ഗാനം ആയിരുന്നു പശ്ചാത്തലത്തില്‍. FC