നടന് ശിവറാം വിടവാങ്ങി.. അസുഖ ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം…
അസുഖം മൂര്‍ച്ഛിച്ചു കിടപ്പിലായിരുന്നു, പല പ്രമുഖരും താരത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.. ഇപ്പോഴിതാ മരണവാര്‍ത്ത എത്തിയിരിക്കുന്നു.. നടന് കെ ശിവറാം നിരവധി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കന്നഡ നടനും രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായ കെ ശിവറാം വ്യാഴാഴ്ച ബെംഗളൂരുവില്‍ അന്തരിച്ചു 70 വയസ്സായിരുന്നു.
1993 ല്‍ ഇറങ്ങിയ ബാ നല്ലെ മധുചന്ദ്രകെയാണ് ആദ്യചിത്രം, ടൈഗര്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ കെ ശിവറാം ഏതാനും ദിവസങ്ങളായി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയായിരുന്നു. കെ ശിവറാമിന്റെ അന്ത്യകര്‍മ്മങ്ങള്‍ വെള്ളിയാഴ്ച നടക്കും.
കന്നടയില്‍ ഭാഷയില്‍ UPSC എഴുതി വിജയിച്ച ആദ്യത്തെ ആളുകൂടിയാണ് റിട്ടേര്‍ഡ് ഐ പി എസ് ഉദ്യോഗസ്ഥന് കൂടിയായ ശിവറാം, ഭാര്യ വാണി ശിവറാം ഇവര്‍ക്ക് ഒരു മകളാണ്.. ആദരാഞ്ജലികളോടെ FC