32 വര്‍ഷമായി അഭിനയിക്കുന്നു പലരോടും കെഞ്ചി നാല്ലൊരു വേഷത്തിനു മഞ്ഞുമ്മല്‍ ബോയിസിലെ പോലീസ് കരയുകയാണ്…
ഏറ്റവും ക്രൂരനായ പോലീസുകാരന് മഞ്ഞുമ്മല്‍ ബോയ്സ് കണ്ടവര്‍ ആരും മറക്കില്ല തമിഴ് നടന് വിജയ് മുത്തുവിനെ. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളില്‍ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും അംഗീകാരവുമാണ് മഞ്ഞുമ്മല്‍ ബോയ്സിലൂടെ ലഭിച്ചതെന്ന് കണ്ണീരോടെ പറയുകയാണ് വിജയ് മുത്തു.
സിനി ഉലഗം എന്ന തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സിനിമയിലെ വേഷത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ വികാരാധീനനായ വിജയ്യ്ക്ക്, പലപ്പോഴും വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. തമിഴില്‍ ഞാന്‍ കാണാത്ത സംവിധായകരില്ല. ഒരുപാടു പേരുടെ സിനിമകളില്‍ അഭിനയിച്ചു. അപ്പോഴൊക്കെ, നല്ലൊരു വേഷത്തിനായി പലരോടും കെഞ്ചി ചോദിച്ചിട്ടുണ്ട്. ആരും തന്നില്ല. ഇതിപ്പോള്‍ ഒരു മലയാളി സംവിധായകനാണ് എനിക്ക് നല്ലൊരു വേഷം തന്നത്. എന്നിലെ നടനെ അദ്ദേഹം വിശ്വസിച്ചു. പണമല്ല, ഒരു അഭിനേതാവ് എന്ന നിലയില്‍ കിട്ടുന്ന അംഗീകാരമില്ലേ. ഈ സിനിമയിലൂടെ പ്രേക്ഷകര്‍ എന്നെ നല്ല നടനെന്നു വിശേഷിപ്പിക്കുന്നു.
12 ാം വയസ്സില്‍ മനസ്സില്‍ കയറിക്കൂടിയ സ്വപ്നമാണ് സിനിമ. എന്റെ കുടുംബത്തോട് എത്രമാത്രം സ്നേഹമുണ്ടോ അതുപോലെയാണ് എനിക്ക് സിനിമയും. ഈ സിനിമ തന്നെയാണ് എന്റെ മക്കള്‍ക്ക് പഠിപ്പും ജീവിതവും നല്‍കിയത്. പക്ഷേ, സിനിമയില്‍ നമുക്കൊരു സ്വപ്നമുണ്ടാകില്ലേ? അതു തേടിയാണല്ലോ സിനിമയിലേക്ക് വരുന്നത്. 32 വര്‍ഷമെടുത്തു ഇങ്ങനെയൊരു നിമിഷം സംഭവിക്കാന്‍ അതിനായി, എത്രയോ കഷ്ടപ്പാടുകള്‍, വേദനകള്‍. പല സംവിധായകരും എന്നെ കളിയാക്കിയിട്ടുണ്ട്. അതൊന്നും പറയാന്‍ എനിക്കു വാക്കുകളില്ല. അതിനെക്കുറിച്ച് ആലോചിക്കുമ്പോഴേ ഞാന്‍ ഇമോഷനല്‍ ആകും.വിജയ് മുത്തുവിന്റെ വാക്കുകള്‍.
കാക്ക മുട്ടൈയിലൂടെയാണ് വിജയ് മുത്തു അഭിനയരംഗത്തെത്തുന്നത്. വിക്രം വേദയിലും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സിനിമകള്‍ ലഭിച്ചില്ല. പാ. രഞ്ജിത്തിന്റെ സര്‍പ്പാട്ടൈ പരമ്പരൈ, നെല്‍സന്റെ ജയിലര്‍ എന്നീ സിനിമകളില്‍ മാത്രമാണ് അല്പമെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ പിന്നീട് അഭിനയിച്ചത്. FC