ഹെയര്‍ സ്റ്റൈല്‍ മാറ്റി ഐശ്വര്യാറായിയുടെ മകള്‍ ആരാധ്യ ബച്ചന്.. വലുതായപ്പോള്‍ അമ്മയേക്കാള്‍ സുന്ദരിയും.. കല്യാണവീട്ടിലാ…
സമ്പൂര്‍ണ സിനിമ കുടുംബത്തിലെ ഇളമുറക്കാരി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുട്ടിത്താരം.. യാത്രകളിലും പരിപാടികളിലും വേദികളിലുമെല്ലാം അമ്മ ഐശ്വര്യ റായിയുടെ നിഴലാണ് ആരാധ്യ. അതുകൊണ്ടുതന്നെ പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ എപ്പോഴും ആരാധ്യക്ക് പിന്നാലെയുണ്ടാകും. അടുത്തിടെ ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധ്യ നടത്തിയ പ്രസംഗവും സ്കൂളിന്റെ വാര്‍ഷികദിനത്തില്‍ അവതരിപ്പിച്ച നാടകത്തിലെ ആരാധ്യയുടെ കഥാപാത്രവുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഐശ്വര്യയുടേയും അച്ഛന് അഭിഷേക് ബച്ചന്റേയും എല്ലാ കഴിവുകളും 12കാരിയായ ആരാധ്യക്ക് കിട്ടിയിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തിനും ഐശ്വര്യയുടെ കൈപിടിച്ച് ആരാധ്യ എത്തിയിരുന്നു. ഈ ചടങ്ങില്‍ നിന്നുള്ള താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പതിവ് ഹെയര്‍സ്റ്റൈല്‍ മാറ്റി കൂടുതല്‍ സുന്ദരിയായണ് ആരാധ്യ പ്രീ വെഡ്ഡിങ്ങിനെത്തിയത്.
സാധാരണ നെറ്റിയുടെ മുകളിലേക്ക് വീണു കിടക്കുന്ന ഹെയര്‍സ്റ്റൈലിലാണ് താരപുത്രിയെ കാണാറുള്ളത്. ഇപ്പോഴും ചെറിയ കുട്ടികളെപ്പോലെയാണ് ആരാധ്യയുടെ ഹെയര്സ്റ്റൈലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പ്രീ വെഡ്ഡിങ്ങിനെത്തിയപ്പോള് മുടി രണ്ട് ഭാഗത്തേക്കും മാറ്റി നെറ്റി കാണുന്ന രീതിയിലുള്ള ഹെയര്‍സ്റ്റൈലാണ് ആരാധ്യ പരീക്ഷിച്ചത്. ഇതിനൊപ്പം പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള ലെഹങ്ക കൂടിയായതോടെ ആരാധ്യ കൂടുതല്‍ സുന്ദരിയായി. ഇത്രയും ഭംഗിയുണ്ടായിരുന്നെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്നും ആരാധ്യയെ കാണാന്‍ തൊണ്ണൂറുകളിലെ ഐശ്വര്യയെ പോലെയുണ്ടെന്നും ആരാധകര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. സില്‍വര്‍ സ്വീക്വിന്‍ വര്‍ക്കുകള്‍ ചേര്‍ന്ന വെള്ള നിറത്തിലുള്ള ലെഹങ്കയായിരുന്നു ഐശ്വര്യയുടെ ഔട്ട്ഫിറ്റ്. FC