നടന് മനോജ് ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 13 വര്‍ഷം.. ഇപ്പോള്‍ 25 വയസ്സായ യുവതിയെ വിവാഹവും കഴിച്ചില്ല…
ജീവിതത്തിന്റെ നല്ല സമയമെല്ലാം മോഹന വാഗ്ദാനങ്ങള്‍ നല്കി ലൈംഗീകസുഖം മാത്രം ആവോളം അനുഭവിച്ചു, അവസാനം കൈവിട്ടപ്പോള്‍ അവള്‍ക്ക് പോലീസില്‍ അഭയം തേടേണ്ടി വന്നു.. ഏറ്റവും നല്ല കാര്യം കാരണം പലരും ജീവിതത്തില്‍ പരാജയപ്പെട്ടാല്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയാണ് പതിവ്.. വിവാഹ വാഗ്ദാനം നല്കിയ അടുത്ത ബന്ധുവിനെ ഒരു പതിറ്റാണ്ടിലധികമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ നടനും സംവിധായകനും നിര്‍മ്മാതാവുമായ മനോജ് രാജ്പുത് അറസ്റ്റില്‍.
മനോജ് രാജ്പുത്തിന്റെ ഉറ്റ ബന്ധുകൂടിയായ 29 വയസ്സുകാരിയാണ് പരാതിക്കാരിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ 13 വര്‍ഷമായി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് പരാതി. ‘വിവാഹവാഗ്ദാനം നല്കി മനോജ് രാജ്പുത് 2011 മുതല്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 22നാണ് ഓള്‍ഡ് ഭിലാരി റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. മനോജ് രാജ്പുത് വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തിലാണ് യുവതി പൊലീസിനെ സമീപിച്ചത്.
എസ്എച്ച്ഒ രാജ്കുമാര് ബോര്‍ജ വ്യക്തമാക്കി. ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനു പുറമേ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവില്‍ യുവതിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നതിനാല്‍ പോക്സോ വകുപ്പുകളും ചേര്‍ക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവില്‍ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിര്‍ത്തു. മുന്‍പ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്ന മനോജ് രാജ്പുത് പിന്നീടാണ് സിനിമാ രംഗത്ത് എത്തുന്നത്. നിലവില്‍ അഭിനയം, സംവിധാനം, നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളിലായി സിനിമയില്‍ സജീവമാണ്. FC