നടി അരുന്ധതി വെന്റിലേറ്ററില്‍.. കോവളത്തുനിന്ന് വാഹനം ഇടിച്ചു തെറിപ്പിച്ചു.. സഹായം തേടി നടി ഗോപിക..
പ്രതീക്ഷിക്കാത്ത സംഭവം.. ഇനി സുമനസ്സുകളുടെ സഹായം വേണം, ഒപ്പം പ്രാര്‍ത്ഥനയും, വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോവളം ഭാഗത്ത് പോകുമ്പോള്‍ അരുന്ധതി സഞ്ചരിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അരുന്ധതി നായര്‍. അരുന്ധതിയുടെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് നടി ഗോപിക അനില്‍ ഉള്പ്പെടെയുള്ളവരെത്തിയിരുന്നു. ‘എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീര്‍ണമാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങള്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല. നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സംഭാവന നല്‍കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി..’ എന്നാണ് ഗോപിക അനില്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ഒറ്റയ്ക്കൊരു കാമുകന് എന്ന സിനിമയില്‍ ഷൈന്‍ ടോമിന്റെ നായികയായിരുന്നു അരുന്ധതി. തമിഴ് സിനിമയിലൂടെയാണ് അരുന്ധതി നായര്‍ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. വിജയ് ആന്റണിയുടെ സൈത്താന്‍ സിനിമയിലെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘പോര്‍കാസുകള്‍’ എന്ന ചിത്രത്തിലാണ് അരുന്ധതി അവസാനമായി അഭിനയിച്ചത്. FC