നടി കാജല്‍ അഗര്‍വാളിന് കല്ല്യാണം-ഇതാ ആ ഭാഗ്യവാന് ഗൗതം.
നല്ല പ്രായത്തില്‍ കല്ല്യാണത്തിന് ഒരുങ്ങാന്‍ ശ്രമിച്ചെങ്കിലും സിനിമാതിരക്കുകള്‍ കാജലിനെയും കൊണ്ട
ലൊ ക്കേഷനുകളിലേക്കുള്ള പരക്കം പാച്ചിലിലായിരുന്നു.എന്തായാലും ലോക്ക്ഡൗണായി പണി കുറഞ്ഞു.തിരക്കില്ലാതായി.സിനിമകളെല്ലാം കട്ടപ്പുറത്തായപ്പോഴാണ് വീട്ടുകാര്‍ക്കൊപ്പം കൂടിയിരിക്കാന്‍ കാജലിന് കഴിഞ്ഞത്.അവിടെ തുടങ്ങി വിവാഹത്തിലേക്കുള്ള ചര്‍ച്ചകള്‍.
എന്തായാലും സംഗതി ക്ലിക്കായി ഇതാ ഒക്ടോബര്‍ 30ന് ആ കല്ല്യാണം മുംബൈയില്‍ വെച്ച് നടക്കും.കൊറോണയായത് കൊണ്ട് കുറച്ചാളുകള്‍ പങ്കെടുക്കുന്ന കല്ല്യാണത്തിന്റെ ലൈവ് വീഡിയോ നമുക്ക് കാണാം.
ഇനി കാജല്‍ അഗര്‍വാള്‍ എന്ന താര സുന്ദരിയെ വിവാഹം കഴിക്കുന്നത് ആരാണെന്നറിയണ്ടെ? ബിസിനസ്സുകാരനായ ഗൗതം കിച്ചുലുവാണ്.അദ്ദേഹം ഡീസണ്‍ ലിവിങ് ഇന്റീരിയല്‍ ഡിസൈനിങ് എന്ന സ്ഥാപനത്തിന്റെ മേധാവിയാണ്.എന്തായാലും വാര്‍ത്ത 100 ശതമാനം ശരിയാണ്.കാജല്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.ഒഴിവാക്കാന്‍ കഴിയാത്ത കുറച്ച് പേര് വരും നിങ്ങള്‍ മനസ്സുകൊണ്ട് അനുഗ്രഹിക്കുക എന്നാണ് വിവാഹത്തെ കുറിച്ചുള്ള അവരുടെ പോസ്റ്റ്.
ഒക്ടോബര്‍ 30.ഇനിയൊരറിയിപ്പ് പ്രതീക്ഷിക്കരുത്.എല്ലാവരും അനുഗ്രഹം ചൊരിയാന്‍ റെഡിയാകുക കാജല്‍ ഗൗതം ദമ്പതികള്‍ക്ക്.
ഫിലീം കോര്‍ട്ട്.