പഴനിമല കയറി മുരുകനെ തൊഴുത് നടി അമലാപോളും അമ്മയും.. ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്ക്……
ക്ഷേത്രങ്ങളില്‍ നിന്ന്, ക്ഷേത്രങ്ങളിലേക്കുള്ള യാത്രയിലാണ് നടി അമലാപോള്‍ ആ യാത്ര തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തില്‍ എത്തിയിരിക്കുകയാണ്, നടി അമല പോള്‍ കുടുംബവുമൊത്താണ് പഴനിയിലെത്തിയത്. അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമായിരുന്നു താരം ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. മയില്‍ വാഹനമായ വേല്‍മുരുകനെ കണ്ണുനിറയെ കണ്ടാണ് പഴനിയില്‍ നിന്നുള്ള ചിത്രങ്ങള്‍ അമല സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. പ്രസാദവും പൂമാലയും അണിഞ്ഞ് നില്ക്കുന്ന അമലയെയും കുടുംബത്തേയും ചിത്രങ്ങളില്‍ കാണാം. നീണ്ട ഒരിടവേളയ്ക്ക് ശേഷം വിവേക് സംവിധാനം ചെയ്ത ടീച്ചര്‍ എന്ന ചിത്രത്തിലൂടെയാണ് അമല വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്.
വളരെ മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ആണ് അമലയുടെ പുതിയ ചിത്രം. കൂടാതെ പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ആടു ജീവിതത്തിലും അമല പോള്‍ ആണ് നായിക. ദൈവാനുഗ്രഹത്തോടെ മുന്നേറാന്‍ അമലയ്ക്ക് കഴിയട്ടെ FC