ബിനു അടിമാലിയുടെ ചളിക്ക് ഇറങ്ങിപ്പോടാ എന്നാണ് പറഞ്ഞത്.. കൈലാഷിനിതാ കുപ്പിയേറ്…..
ഒമാനില്‍ പോയി കോമഡിയെന്ന് പറഞ്ഞു ടിക്കറ്റെടുത്തവരെ പറ്റിക്കാന്‍ നോക്കിയ ബിനു അടിമാലിക്കും സംഘത്തിനും പൂര തെറി കേള്‍ക്കുന്നത് നാം കണ്ടതാണ്. പിന്നാലെയിതാ കര്‍ണ്ണാടകയില്‍ വന്നു ഹിന്ദി പാട്ടുമാത്രം പാടിയതിനു കുപ്പിയേറ്കിട്ടിയ വാര്‍ത്തകൂടി വന്നിരിക്കുന്നു.
പൊതുവേദിയില്‍ പാട്ട് പാടുമ്പോള്‍ ബോളിവുഡ് ഗായകന് കൈലാഷ് ഖേറിനു നേരെ കുപ്പിയേറ്. ചരിത്ര പ്രസിദ്ധമായ ഹംപി ഉത്സവത്തോടനുബന്ധിച്ചു നടന്ന സംഗീത പരിപാടിയിലാണ് സംഭവം. ഹിന്ദി ഗാനം പാടിയത് ഇഷ്ടപ്പെടാത്ത കാണികളിലെ ഒരു വിഭാഗം, കന്നഡ ഗാനങ്ങള്‍ പാടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കൈലാഷ് ഹിന്ദി ഗാനാലാപനം തുടര്‍ന്നു. ഇതോടെ പ്രകോപിതരായ രണ്ട് യുവാക്കള്‍ കുപ്പിയെടുത്ത് ഗായകനു നേരെ എറിയുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രതികളെ പൊലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. കൈലാഷ് ഖേറിനു പരുക്കൊന്നും പറ്റിയിട്ടില്ലെന്നും ആക്രമണമുണ്ടായ ശേഷവും ഗായകന് സംഗീത പരിപാടി തുടര്‍ന്നെന്നുമാണ് റിപ്പോര്‍ട്ട്. സംഗീതപരിപാടിയുടെ തുടക്കം മുതല്‍ കന്നഡ ഗാനം ആലപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഹിന്ദി ഗാനം മാത്രമാണ് കൈലാഷ് ഖേര്‍ ആലപിച്ചത്. ഇതാണ് കാണികളെ പ്രകോപിതരാക്കിയത്. FC