എല്ലാം മറന്ന് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര തുള്ളിച്ചാടുന്നത് കണ്ട ഞെട്ടലില്‍ ആരാധകര്‍.. എന്താണ് സംഭവിച്ചത് …
കാലങ്ങളായുള്ള മോഹം.. അത് സഫലമായതിന്റെ സന്തോഷം ഒരുവശത്ത്.. ഇഷ്ടഗായകനെ കണ്ടതോടെ.. പാട്ട് കേട്ടതോടെ നിയന്ത്രണം വിട്ട് തുള്ളിച്ചാടുകയായിരുന്നു താരപത്നി സുചിത്ര.. ഇഷ്ടഗായകന്റെ സംഗീതപരിപാടി കാണാനെത്തി ആവേശം കൊണ്ട് തുള്ളിച്ചാടുന്ന സുചിത്ര മോഹന്‍ലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കൗമാരകാലം മുതലുള്ള ആരാധനാപാത്രമായ ബ്രിട്ടിഷ് ഗായകനും ഗാനരചയിതാവുമായ സര് റോഡ്രിക് ഡേവിഡ് സ്റ്റിവാര്‍ട്ടിന്റെ പാട്ടുകേള്‍ക്കാനാണ് സുചിത്ര എത്തിയത്. വേദിയില്‍ സ്റ്റിവാര്‍ട്ട് പാടുന്നതുകേട്ട് മതിമറന്ന് ആവേശം കൊള്ളുകയാണ് സുചിത്ര.
വിസ്മയ മോഹന്‍ലാല്‍ ആണ് സുചിത്രയുടെ ദീര്‍ഘകാലമായുള്ള ആഗ്രഹം സാധിച്ചുകൊടുത്തത്. വിസ്മയ തന്നെയാണ് സുചിത്രയുടെ ആസ്വാദന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും, ‘എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. സ്റ്റിവാര്ട്ടിനു ഹൃദയം നിറഞ്ഞ നന്ദി. എന്റെ അമ്മയെ അറിയുന്നവര്‍ക്കു മനസ്സിലാകും ഈ നിമിഷം അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതും വിശിഷ്ടവുമാണെന്ന്’, വീഡിയോ പങ്കിട്ട് വിസ്മയ മോഹന്‍ലാല്‍ കുറിച്ചു. സുചിത്രയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമലോകത്ത് വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. സുചിത്രയെ ആദ്യമായാണ് ഇത്രയും ആവേശഭരിതയായി കാണുന്നതെന്ന് പ്രേക്ഷകര്‍ കുറിക്കുന്നു. അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത വിസ്മയയെ പ്രശംസിച്ചും നിരവധി പേര് രംഗത്തെത്തുന്നുണ്ട്. FC