ഗിറ്റാര്‍ വായിച്ച് ആരാധകരെ മൊറോക്കോയില്‍ നിന്ന് രസിപ്പിക്കുന്ന പ്രണവ് മോഹന്‍ലാല്‍ സംഗതി ക്ലിക്ക്…..
യാത്രകള്‍ അതില്‍ കവിഞ്ഞൊന്നും പ്രണവ് ആഗ്രഹിക്കുന്നില്ല. ജന്മസ്ഥലത്തുള്ളതിനേക്കാള് കൂടുതല്‍ അന്യദേശത്താണ് യുവതാരം.. ആദ്യം നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് കുറവായിരുന്നു എന്നാലിപ്പോള്‍ അതില്‍ മാറ്റം വന്നിരിക്കുന്നു അതുകൊണ്ടുതന്നെ കാര്യമാണ് കൃത്യമാണ് എവിടെയുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്, പുതിയ യാത്ര മൊറോക്കോയിലേക്കായിരുന്നു അവിടെ നിന്നു താരം അയച്ച വീഡിയോ വൈറലാവുകയാണ്, യാത്രയ്ക്കിടെ ഒരു വേദിയില്‍ പാട്ടുപാടി ഗിറ്റാര്‍ വായിക്കുന്ന വീഡിയോ പങ്കുവയ്ച്ചിരിക്കുകയാണ് പ്രണവ്.
അമേരിക്കന്‍ ബ്ലൂസ് സോങ് വിഭാഗത്തില്‍പ്പെടുന്ന ലൂയിസ് ആംസ്ട്രോങ്ങിന്റെ ‘സെന്റ് ജെയിംസ് ഇന്‍ഫേമറി ബ്ലൂസാ’ണ് പ്രണവ് ആലപിച്ചിരിക്കുന്നത്.
പ്രണവിന്റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ഹൃദയം.
പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് എന്നിവര്‍ നായികമാരായെത്തിയ ഹൃദയം 50 കോടി വരുമാനമാണ് നേടിയത്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്കിയ ചിത്രം കൂടിയാണിത്.. അതിന് ശേഷം പടങ്ങളൊന്നും വന്നില്ല പക്ഷെ യാത്രകള്‍ മുടക്കമില്ലാതെ നടക്കുന്നുമുണ്ട്. FC