വിദേശിയുമായുള്ള പ്രണയം, അത് തകര്‍ന്നതോടെ വീണ്ടും സിനിമയില്‍ സജീവമാവുകയായിരുന്നു ശ്രുതി ഹാസന്‍, താരസുന്ദരിയും കമല്‍ ഹാസന്റെ മകളുമായ ശ്രുതി ഇപ്പോള്‍ വലിയ ചിത്രങ്ങളുടെ ഭാഗമായി തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ചിത്രങ്ങളിലൊക്കെ അഭിനയിച്ച ഈ നടി തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ശ്രദ്ധ നേടിയ ആളാണ്.
ഗ്ലാമറസ് ആയും ഒരുപാട് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ശ്രുതി ഹാസന് യുവാക്കളുടെ ഇടയിലും ഒട്ടേറെ ആരാധകര്‍ ഉണ്ട്. ഇപ്പോഴിതാ ശ്രുതിയുടെ ഒരു പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. ഗ്ലാമര്‍ വേഷത്തില്‍ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുന്ന ശ്രുതിയാണ് ഈ വീഡിയോയിലുള്ളത്. വളരെ ഗ്ലാമര്‍ ലുക്കിലാണ് ശ്രുതി ഹാസന്‍. കറുപ്പ് ഫ്രണ്ട് ഓപ്പണ്‍, വിത്ത് ജാക്കറ്റ് ആണ് വേഷം അതില്‍ കൂടുതല്‍ സുന്ദരിയും ചെറുപ്പവുമായിട്ടുണ്ട് താരം.
ബാഹുബലി സീരിസിലൂടെ സൂപ്പര്‍ താരമായ പ്രഭാസ് നായകനായി എത്തുന്ന സലാര്‍ എന്ന തെലുങ്കു / കന്നഡ ദ്വിഭാഷാ ചിത്രത്തിലെ നായികാ വേഷത്തിലഭിനയിക്കുന്നതിന്റെ തിരക്കിലാണ് ശ്രുതി ഈ ചിത്രത്തിലെ ശ്രുതിയുടെ കാരക്ടര്‍ പോസ്റ്റര്‍ നടിയുടെ ജന്മദിനത്തിന് റിലീസ് ചെയ്തിരുന്നു. ആദ്യ എന്നാണ് ഈ ചിത്രത്തിലെ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.കെ ജി എഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. 150 കോടി രൂപ ബഡ്ജറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രുതിക്കും പ്രഭാസിനും ഒപ്പം ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു വമ്പന്‍ ആക്ഷന്‍ ത്രില്ലര്‍ ആയാണ് ഒരുക്കുന്നത്. ശ്രുതി നായികാ വേഷം ചെയ്ത ബെസ്റ്റ് സെല്ലര്‍ എന്ന ആമസോണ്‍ പ്രൈം ഒറിജിനല്‍ സീരിസ് ഈ അടുത്തിടെ റിലീസ് ചെയ്തിരുന്നു. FC