യുവനടന് സുധീര്‍ വര്‍മ്മ വിഷം കഴിച്ചു മരിച്ചു.. കാരണമറിയാതെ സിനിമ.. നടുക്കത്തില്‍ താരങ്ങള്‍….
ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് വന്നിരിക്കുന്നത് തെലുങ്ക് നടന് സുധീര്‍ വര്‍മ്മ തിങ്കളാഴ്ച ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു. ഈ മാസം ആദ്യം വാറങ്കലിലെ വീട്ടില്‍ ആത്മഹത്യാശ്രമം നടന്നതിനെ തുടര്‍ന്ന് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ജീവിതത്തോട് മല്ലിടുകയായിരുന്നു എന്നാല്‍ രക്ഷപെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല 34 വയസ്സായിരുന്നു. ജനുവരി 10 ന് വാറങ്കലിലെ വീട്ടില്‍ വെച്ച് സുധീര്‍ വര്‍മ്മ വിഷം കഴിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് ഹൈദരാബാദിലെ കൊണ്ടാപൂരിലുള്ള ബന്ധുവീട്ടില്‍ പോയ അദ്ദേഹം തന്റെ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി. അവര്‍ അദ്ദേഹത്തെ ഒസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവിടെ നിന്ന് ജനുവരി 21 ന് വിശാഖപട്ടണത്തേക്ക് മാറ്റി.
വിശാഖപട്ടണത്തെ മഹാറാണിപേട്ട പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്ത് അന്ത്യകര്‍മ്മങ്ങള്‍ നടത്തി. മെഡിക്കോ ലീഗല്‍ കേസായതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മഹാറാണിപേട്ട പോലീസ് മൊഴിയെടുത്തിരുന്നു. വിശാഖപട്ടണത്തോ വാറങ്കലിലോ പോലീസിനെ അറിയിക്കാതെ മൃതദേഹം വിട്ടുകൊടുത്തതിനാല്‍ ആശുപത്രി അധികൃതരെ വിളിച്ചുവരുത്തുമെന്നും പൊലീസ് അറിയിച്ചു. കൂടാതെ പോസ്റ്റ്മോര്‍ട്ടം നടത്താത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു,’
കുന്ദനപു ബൊമ്മ’, ‘സെക്കന്‍ഡ് ഹാന്‍ഡ്’ തുടങ്ങി 25 ഓളം തെലുങ്ക് ചിത്രങ്ങളില്‍ വര്‍മ്മ അഭിനയിച്ചിട്ടുണ്ട്. ആദരാഞ്ജലികളോടെ. FC