നിങ്ങള്‍ക്കെന്തും കളിക്കാം പക്ഷെ ഞാന്‍ തോല്‍ക്കില്ല ഉണ്ണി മുകുന്ദന്.. ഇറങ്ങാത്ത സിനിമ ഡീഗ്രേഡ് ചെയ്യുന്നു…
അതെ തോല്‍പ്പിക്കുക അതിലാനന്തം കണ്ടെത്തുക.. എന്നാല്‍ തോല്ക്കാന് എനിക്ക് മനസ്സില്ലെന്നു പറയുകയാണ് നടന് ഉണ്ണി മുകുന്ദന്, പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചതോടെ ചിത്രത്തെ തകര്‍ക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പലരും ശ്രമം തുടങ്ങിയെന്ന് വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്. തന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് ഉണ്ണിയുടെ വിശദീകരണം.’റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് എത്രനാള്‍ കഴിയും ഒരു സിനിമയെ കൊല്ലാന്‍ നിങ്ങള്‍ ജനുവരി 1 മുതല്‍ ആരംഭിച്ച പരിശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഞാന്‍ ഒരിക്കലും പറയാത്ത വാക്കുകളും, ഒരിക്കലും പറയാത്ത സ്റ്റേറ്റ്മെന്റുകളുമാണ് ഒരു സിനിമയെ തകര്‍ക്കാന്‍ വേണ്ടി നിങ്ങള്‍ എന്റെ പേരില്‍ പ്രചരിക്കുന്നത്. ഇതൊക്കെ ആരു ചെയ്താലും നിങ്ങള്‍ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്നത് നിങ്ങള്‍ സ്വപ്നം കാണുക പോലും വേണ്ട.
എനിക്ക് മെസ്സേജ് അയച്ചയാളോട് ഞാന്‍ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ ശരിക്കും അറിയുന്നവര്‍ വിവേകത്തോടെ പെരുമാറും. നിങ്ങളെയെല്ലാവരെയും തിയറ്ററില്‍ വച്ച് കാണാം. ജയ് ഗണേഷ് ഏപ്രില്‍ 11 നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്താന്‍ തയാറെടുക്കുകയാണ്. ആദ്യമായി തിയറ്റര്‍ വിതരണത്തിനെത്തിക്കുന്ന ചിത്രമായിരിക്കും ജയ് ഗണേഷ്.” ഉണ്ണി മുകുന്ദന് പറയുന്നു.FC