40 വര്‍ഷം സിനിമയില്‍ എന്നാല്‍ ആദ്യമായാണ് നടന് ശ്രീനിവാസനെ ഓഡിയോ ലോഞ്ചിന് വിളിച്ചത്…..
വലിയ നടനാണ് സംവിധായകനാണ് എഴുത്തുകാരനാണ്.. മക്കളും ഇതേ വഴിയിലാണ്.. ഒട്ടനവധി സിനിമകളില്‍ അഭിനയിച്ച ശ്രീനിവാസനെ ഇതുവരെ ആരും ഓഡിയോ ലോഞ്ചിന് വിളിച്ചില്ലത്രേ, അസുഖ ബാധിതനായി ജീവിതത്തിലേക്ക് മടങ്ങി വരാന്‍ പടപൊരുതിയ താരം ഇപ്പോ പങ്കെടുത്ത വേദ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിലാണ് താന്‍ ഇതുവരെ അനുഭവിച്ച ദുഃഖം പങ്കുവെച്ചത്..
1000 കണക്കിന് സിനിമകളുടെ ഓഡിയോ ലോഞ്ച് പല ജില്ലകളിലായി വലുതും ചെറുതുമായ ആഡംബര ഹോട്ടലുകളിലും അല്ലാതെയും നടന്നിട്ടുണ്ട് എന്തിനു ശ്രീനിവാസന്റെ മക്കളുടെ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചും നടന്നതാണ് അവരും താരത്തെ വിളിച്ചില്ല എന്നു പറയുന്നത് വേദനാജനകമാണ് എന്തായലും വേദിയില്‍ താരം പറയുന്നത് കേള്‍ക്കുക,
ചെറിയ കാലയളവല്ല നാല്‍പ്പതിലേറെ വര്‍ഷമാണ് താരം അഭിനയിച്ചത് സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചത്, താരത്തോട് ചെയ്തത് നീതികേടാണ് വേദയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു കൂടാതെ ശ്രീനിവാസന് കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കെതിരെയും തുറന്നടിക്കുന്നുണ്ട്. കഴിവുള്ളവരാണ് നമ്മളെ ഭരിക്കേണ്ടത്, അവരെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ കഴിവാണ് ജനാധിപത്യം. നമ്മുടെ നാട്ടില്‍ കുറച്ചു കള്ളന്മാരാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും ഇതിനെ തെമ്മാടിപത്യം എന്നാണ് വിളിക്കാനാണു താല്പര്യപ്പെടുന്നതെന്നും ശ്രീനിവാസന് പറഞ്ഞു. ലവ്ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. FC