നയന്‍ താര, അമല പോള്‍ വഴിയെ നടി ഐശ്വര്യ ലക്ഷ്മിയും തമിഴ് നടന് അര്‍ജുനുമായി പ്രണയത്തില്‍…..
നയന്‍താര അമലാപോള്‍ മഞ്ജിമ മോഹന്‍ ഇവരെല്ലാവരും തമിഴ് നടന്മാരെയോ സംവിധായകന്മാരെയോ പ്രണയിച്ചു മുന്നേറുന്നവരാണ് അവരുടെ വഴിയേ ‘പ്രണയം തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മിയും എത്തിയിരിക്കുന്നു. കാമുകനൊപ്പമുള്ള ചിത്രവും നടി പുറത്തുവിട്ടു’. തമിഴ്തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച ഗോസിപ്പുകള്‍ പരക്കുന്നത്. തമിഴ് യുവനടന് അര്ജുന് ദാസിനൊപ്പമുള്ള ഒരു ചിത്രം തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതാണ് ചര്‍ച്ചകള്‍ക്ക് തുടക്കം. ഒപ്പം ഒരു ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് പങ്കുവച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആരാധകരും കമന്റുമായി എത്തി.
നിങ്ങള്‍ തമ്മില്‍ പ്രണയത്തിലാണോയെന്നാണ് ഭൂരിഭാഗം ആരാധകരും ചോദിച്ചിരിക്കുന്നത്. മാത്രമല്ല നടിയുടെ അടുത്ത സുഹൃത്തുക്കള്‍ ഇരുവരെയും അഭിനന്ദിച്ച് രംഗത്തുവന്നതും ആരാധകരില്‍ ആശയക്കുഴപ്പമുണ്ടാക്കി.പുതിയ സിനിമയുടെ പ്രഖ്യാപനമായിരിക്കും, സസ്പെന്‍സ് വയ്ക്കാതെ കാര്യം പറയൂ എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍ വരുന്നത്.
എന്തായാലും വിഷയത്തില്‍ ഐശ്വര്യയോ അര്‍ജുനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുത്തം പുതു കാലൈ വിടിയാത എന്ന തമിഴ് ആന്തോളജിയില്‍ ഐശ്വര്യയും അര്‍ജുനും അഭിനയിച്ചിരുന്നു. അഞ്ച് കഥകള്‍ ഉണ്ടായിരുന്ന സീരിസില്‍ ലോണേഴ്സ് എന്ന കഥയിലാണ് അര്ജുന് എത്തിയത്. നിഴല്‍ തരും ഇദം എന്ന കഥയിലായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായെത്തിയത്. പ്രണയം പൂക്കട്ടെ, കായിക്കട്ടെ. FC