പ്രിയദര്‍ശനും നടി ലിസിയും കുറച്ചു മണിക്കൂറുകള്‍ ഒന്നായി.. മകന്റെ കല്യാണത്തിന്.. കല്യാണി എല്ലാം….
രണ്ടുപേരും വീണ്ടും ഒന്നായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍, സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു വിഎഫ്എക്സ് സൂപ്പര്‍വൈസറായി ജോലിനോക്കുന്ന സിദ്ധാര്‍ഥ് പ്രിയദര്ശന് വളരെ സ്വകാര്യവും ലളിതവുമായ ചടങ്ങോടെയാണ് വിവാഹം നടത്തിയത്, അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. അമേരിക്കന്‍ സ്വദേശി മെലാനി എന്ന മെര്‍ലിനാണ് വധു. ഇപ്പോഴിതാ സഹോദരന് ആശംസ അറിയിച്ച് ചിത്രം പങ്കിട്ടിരിക്കുകയാണ് കല്യാണി പ്രിയദര്ശന്.
താന്‍ ആഗ്രഹിച്ചിരുന്നത് പോലൊരു സഹോദരിയെ ലഭിച്ചിരിക്കുന്നു എന്നാണ് കല്യാണി കുറിക്കുന്നത്. ‘വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഏറ്റവും പ്രത്യേകതയുള്ള, സ്വകാര്യമായ ഒരു ചടങ്ങില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം എന്റെ സഹോദരന്റെ വിവാഹം ഞങ്ങള്‍ ആഘോഷിച്ചു. ഞാന്‍ എക്കാലവും ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതില്‍ വലിയ ആഹ്ലാദമുണ്ട് എനിക്ക്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നു’. കല്യാണിയുടെ കുറിപ്പ് ഇങ്ങനെ.
പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വിഷ്വല്‍ എഫക്റ്റ്സ് സിദ്ധാര്‍ഥിന്റെ നേതൃത്വത്തിലാണ് ചെയ്തത്. ഈ സിനിമയിലൂടെ മികച്ച ഗ്രാഫിക്സ് ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്കാരവും സിദ്ധാര്‍ഥ് നേടിയിരുന്നു. FC