എന്നെ ഉപദ്രവിക്കുന്നവര്‍ ഓര്‍ക്കുക. വീട്ടില്‍ കയറി തല്ലും, നടി കങ്കണ റണൗട്ട്.. തല്ല് ഈ താരദമ്പതികള്‍ക്ക് ??
ബോളിവുഡ് താരദമ്പതികള്‍ക്കെതിരെ ഭീഷണിയുമായി വീണ്ടും കങ്കണ റണൗട്ട്. നന്നാകുന്നില്ലെങ്കില്‍ വീട്ടില്‍ കയറി തല്ലുമെന്നാണ് താരത്തിന്റെ പുതിയ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിനു ശേഷം തനിക്കു ചുറ്റുമുള്ള ദുരൂഹമായ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടുണ്ടെന്നും തന്നെ പിന്തുടരുന്നത് നിര്‍ത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്നെയാണ് വീണ്ടും പ്രതികരണം. ”എന്നെക്കുറിച്ച് സങ്കടപ്പെടുന്നവര്‍ അറിയാന്‍, കഴിഞ്ഞ ദിവസം രാത്രിതൊട്ട് എന്നെ ചുറ്റിപ്പറ്റിയുള്ള ദുരൂഹമായ പ്രവര്‍ത്തനങ്ങളെല്ലാം നിന്നിട്ടുണ്ട്. ക്യാമറയുമായും അല്ലാതെയും ആരും എന്നെ പിന്തുടരുന്നില്ല.-കങ്കണ പറഞ്ഞു. പറഞ്ഞത് മനസ്സിലാകാത്തവരെ മനസ്സിലാക്കാന്‍ മറ്റു വഴികള്‍ വേണ്ടിവരുമെന്നും അവര്‍ സൂചിപ്പിച്ചു. ”ഏതെങ്കിലും ഗ്രാമത്തില്‍ നിന്ന് വരുന്നയാളെയല്ല നിങ്ങള്‍ നേരിടുന്നത്. നന്നായിട്ടില്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ കയറി തല്ലുമെന്ന് മുന്നറിയിപ്പ് തരികയാണ്. എനിക്ക് ഭ്രാന്താണെന്ന് നിങ്ങള്‍ക്ക് തോന്നുമായിരിക്കും. പക്ഷേ ഞാന്‍ നിങ്ങള്‍ കരുതുന്നതിലും വലിയ ഭ്രാന്തിയാണെന്ന് മനസ്സിലാക്കിക്കോളൂ.”-കങ്കണ കൂട്ടിച്ചേര്‍ത്തു. രണ്‍ബീറും ആലിയ ബട്ടുമാണോ ഈ താരദമ്പതികള്‍ എന്നു സംശയിക്കുന്നവരും കുറവല്ല. FC