സൂര്യ-ജ്യോതിക താരദമ്പതികളുടെ മകളെയും മകനെയും കണ്ടോ തനിപ്പകര്‍പ്പ്.. മകള്‍ക്ക്…..
താരങ്ങളില്‍ താരങ്ങളായ, ആരാധകരുടെ സ്വന്തം സൂര്യയുടെയും ജ്യോതികയുടെയും മക്കളെ കാണാന്‍ കഴിഞ്ഞതില്‍ എല്ലാവരും ഹാപ്പിയാണ് ജ്യോതിക മകള്‍ക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പുതിയ വളര്‍ത്തുനായയെ താലോലിക്കുന്ന ജ്യോതികയെയും മക്കളായ ദിയ, ദേവ് എന്നിവരെയും ചിത്രങ്ങളില്‍ കാണാം.
ടീനേജിലെത്തിയ മകള്‍ ദിയയ്ക്ക് സൂര്യയുടെയും ജ്യോതികയുടേയും ഛായയുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. താരങ്ങള്‍ പങ്കുവയ്ക്കുന്ന കുടുംബ ചിത്രങ്ങള്‍ ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. കറുത്ത ടീ-ഷര്‍ട്ടും ഗ്രേ ട്രാക്ക് പാന്റും ധരിച്ചിരിക്കുന്ന മകള്‍ ദിയയ്ക്ക് സൂര്യയോടും ജ്യോതികയോടും സാമ്യമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
അടുത്തിടെ പത്താം ക്ലാസ് പാസ്സായ ദിയ കണക്കിന് നൂറില്‍ നൂറും മറ്റു വിഷയങ്ങള്‍ക്ക് മികച്ച മാര്‍ക്കുകളും വാങ്ങി മിന്നും വിജയമാണ് നേടിയത്. മക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന സൂര്യയും ജ്യോതികയും മക്കളെ പൊതുപരിപാടികളിലൊന്നും പങ്കെടുപ്പിക്കാറില്ല. മുന്‍പ് മക്കളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച പാപ്പരാസികളോട് ദേഷ്യപ്പെടുന്ന സൂര്യയുടെ വിഡിയോ വൈറലായിരുന്നു.
മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ‘കാതല്‍: ദ് കോര്‍’ ആണ് ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം. ഹിന്ദി സിനിമയായ ശ്രീയിലും പ്രധാന താരമായി ജ്യോതിക എത്തുന്നുണ്ട്. നല്ല കുടുംബത്തിന് ആയൂരാരോഗ്യ സൗഖ്യവും ദീര്‍ഘായുസും നേരുന്നു. FC