നടി മഞ്ജു വാര്യര്‍ നടന് ആര്യയുടെ നായിക… ആര്യ മഞ്ജുവിനെ പുകഴ്ത്തിപ്പറയുന്നു ശരിക്കും അയണ്‍ ലേഡിയാണെന്ന്…
മിസ്റ്റര്‍ എക്സ് എന്ന പുതിയ തമിഴ് ചിത്രത്തിനു വേണ്ടി വമ്പന്‍ മേക്കോവറുമായി ആര്യ. സിക്സ്പാക്കുമായി ബോഡി ബില്‍ഡ് ചെയ്യുന്ന വീഡിയോ ആര്യ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. സിനിമയില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. മിസ്റ്റര്‍ എക്സിലെ അയണ്‍ ലേഡിയാണ് മഞ്ജു വാരിയറെന്നും ആര്യ വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു.
അസുരന്, തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റര്‍ എക്സ്. മനു ആന്ദ് ആണ് സംവിധാനം. ആര്യയ്ക്കൊപ്പം ഗൗതം കാര്‍ത്തിക്, ശരത്കുമാര്, അനഘ, അതുല്യ രവി, റെയ്സ വില്‍സണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായി ചിത്രീകരിക്കും. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍, മലയാളത്തിന് പുറമെ തമിഴിലും വിലസുകയാണ് മഞ്ജു.. FC