നാട് നന്നാക്കാന്‍ രാഷ്ട്രീയത്തിലേക്ക് വിജയ്ക്ക് പിന്നാലെ വിശാലും.. അഭിനയിക്കാന്‍ ഇനി വേറെ ആളുകള്‍ വരേണ്ടിവരും…
അഭിനയിച്ചു മടുത്തു ഇനി അധികാരത്തിലേറി എല്ലാവരെയും ഭരിച്ചു നാട് നന്നാക്കും എം ജി ആര്, ജയലളിത, വിജയകാന്ത്, ശരത് കുമാര്‍, കമലഹാസന്, പിന്നാലെ വിജയ്, ഇപ്പോഴിതാ വിശാലും.. ഇനി പലതും കാണാം കാത്തിരുന്നാല്‍.. ഇളയ ദളപതി വിജയ്യുടെ രാഷ്ട്രീയ പ്രഖ്യാപനവും സിനിമ നിര്‍ത്തുന്നുവെന്ന വാര്‍ത്തയും ചര്‍ച്ചാവിഷയമാണ്. ഒരു സൂപ്പര്‍ താരം സിനിമ അവസാനിപ്പിക്കുന്നുവെന്ന് പറയുമ്പോള്‍ അത് തമിഴ് നാട്ടിലെയും കേരളമുള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെയും സിനിമ മേഖലയെ വലിയതോതില്‍ ബാധിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ വിജയ്ക്ക് പിന്നാലെ സൂപ്പര്‍താരം വിശാലും രാഷ്ട്രീയത്തിലേക്ക് ചുവടു വെയ്ക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. വിശാലിന്റെ രാഷ്ട്രീയ പ്രവേശനം പല തവണ ചര്‍ച്ചയായിരുന്നെങ്കിലും ഇത്തവണ അതുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ജയലളിതയുടെ മരണത്തിനു പിന്നാലെ ആര്‍കെ നഗറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിശാല്‍ ശ്രമിച്ചിരുന്നു. എന്നാല്‍, നാമനിര്‍ദേശ പത്രിക തള്ളിപ്പോയി. ഇതിനിടെ വിശാല്‍ തന്റെ ആരാധക സംഘത്തിന്റെ പേര് ‘മക്കള്‍ നല്ല ഇയക്കം’ എന്നാക്കി മാറ്റിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലയിലും പ്രവര്‍ത്തകരെ നിയോഗിച്ചു. എത്രയും വേഗം പാര്‍ട്ടി ഉണ്ടാക്കി 2026ലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.FC