നടന് ദിലീപിന് തന്റെ കാമുകിയെ പരിചയപ്പെടുത്തി ജയറാമിന്റെ മകന് കാളിദാസ്… തരിണി ഹാപ്പി….
അച്ഛന് ജയറാം പ്രണയിച്ചു കെട്ടിയതാണ് നടിയായിരുന്ന പാര്‍വ്വതിയെ, നടന് ദിലീപ് പ്രണയിച്ചു ആദ്യം നടി മഞ്ജുവിനെയും, പിന്നെ നടി കാവ്യയെയും കെട്ടി, പ്രണയ വഴിയിലാണ് ജയറാമിന്റെ മകന് കാളിദാസ്, തന്റെ പ്രണയിനിയെ ദലീപിന് പരിചയപ്പെടുത്തി കൊടുത്തിരിക്കുകയാണ് യുവതാരം, ജയറാം കുടുംബസമേതം പങ്കെടുത്ത ഒരു വിവാഹവിഡിയോയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
കാളിദാസിന്റെ പ്രണയിനി തരിണി കലിംഗരായരും ഇവര്‍ക്കൊപ്പം വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജയറാമിന്റെ അടുത്ത ബന്ധുവിന്റെ വിവാഹമായിരുന്നു. ബ്രാഹ്മണ രീതിയിലുള്ള വിവാഹമായിരുന്നു ഇവരുടേത്. തരുണിയെ മറ്റ് ബന്ധുക്കള്‍ക്ക് പാര്‍വതിയും ജയറാമും പരിചയപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം. നടന്മാരായ ദിലീപ്, പ്രഭു, സിദ്ധാര്‍ഥ്, സുന്ദര്‍ സി., വിക്രം പ്രഭു, അരുണ്‍ വിജയ് തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തരിണിയെ ദിലീപിന് പരിചയപ്പെടുത്തുന്ന കാളിദാസനെയും കാണാം. കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് കാളിദാസ് തന്റെ പ്രണയിനിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. FC