ഇവിടെ ഹണിറോസിന് മോഹന്‍ലാല്‍, തെലുങ്കില്‍ ലാലേട്ടന് പകരം നടന് ബാലകൃഷ്ണ…
തെലുങ്കിലെത്തിയതോടെ ബാലയ്യയുടെ വിജയ നായിക എന്ന പേരുകിട്ടി ഒപ്പം അടുത്ത പടത്തില്‍ അവസരവും, നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ വീരസിംഹ റെഡ്ഡി തെലുങ്കില്‍ വമ്പന്‍ ഹിറ്റാണ്. ചിത്രത്തില്‍ ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ചത് ഹണി റോസ് ആയിരുന്നു. ഇരുവരും ഒന്നിച്ചുള്ള പ്രകടനം തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ഏറെ ശ്രദ്ധപിടിച്ചുപറ്റി.
ഇപ്പോഴിതാ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായികയാകുന്നു. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്. വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും ഹണി റോസ് ആയിരുന്നു മുഖ്യ ആകര്‍ഷണം. വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ന്‍ കുടിക്കുന്ന ചിത്രവും ആരാധകരുടെ ഇടയില്‍ വൈറലായി.
ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തില്‍ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്. ബാലകൃഷ്ണയും ഹണി റോസിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തു വന്നിരുന്നു. മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ശ്രദ്ധനേടിയ നടിയാണ് ഹണിയെന്നും തെലുങ്കില്‍ വലിയൊരു ഭാവി നടിയെ കാത്തിരിക്കുന്നുവെന്നുമായിരുന്നു ബാലയ്യ പറഞ്ഞത്. FC