നടന് വടിവേലുവിനു വലിയ നഷ്ടം ‘അമ്മ പാപ്പ മരിച്ചു.. രജനി, വിജയ്, സൂര്യ.. താരങ്ങളെല്ലാം….
എല്ലാവരെയും ചിരിപ്പിക്കുന്ന ആ മഹാ മനുഷ്യന് ഇന്ന് കണ്ണീരണിഞ്ഞു നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ കരുത്തായിരുന്ന അമ്മ ഇനിയില്ലെന്നു വിശ്വസിക്കാന്‍ കഴിയാതെ, തമിഴ് നടന് വടിവേലുവിന്റെ മാതാവ് പാപ്പ അന്തരിച്ചു 87. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. പാപ്പയുടെ വിയോഗത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വടിവേലുവിനെ ഫോണില്‍ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി.
നിരവധി സിനിമാതാരങ്ങളും നേരിട്ടെത്തിയും അല്ലാതെയും അനുശോചനം അറിയിച്ചിട്ടുണ്ട്. മധുരൈയ്ക്കടുത്തുള്ള വിരാഗനൂരിലായിരുന്നു പാപ്പ താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംസ്കാരച്ചടങ്ങുകള്‍ നടക്കുക. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഈയിടെ നായ് ശേഖര്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിലൂടെ വടിവേലു തിരിച്ചുവരവ് നടത്തിയിരുന്നു.
രജനി, വിജയ്, വിജയ് സേതുപതി, സൂര്യ, ഖുശ്ബു, ഭാനുപ്രിയ, രാധിക, മണിരത്നം തുടങ്ങി ഒട്ടനവധി പേരാണ് വടിവേലുവിനെ ആശ്വസിപ്പിക്കാന്‍ വിളിച്ചത്, വടിവേലുവിനെ വച്ചു മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമനിതന്‍, പി.വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2 എന്നിവയാണ് വരാനിരിക്കുന്ന വടിവേലുവിന്റെ ചിത്രങ്ങള്‍. അമ്മക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്. FC