നടി കനകയുടെ ദുരിത ജീവിതത്തിന് കാരണം അമ്മ.. പ്രതാപത്തില്‍ നില്‍ക്കുമ്പോഴാണ് നടി…
മലയാളത്തില്‍ മുന്‍നിര നായകന്മാരുടെ നായികയായി വിലസിയ കനക പെട്ടെന്ന് സിനിമയില്‍ നിന്ന് അപ്രത്യക്ഷയായി.. മലയാളത്തില്‍ മാത്രമല്ല നിരവധി ഭാഷകളില്‍ അഭിനയിച്ച അവര്‍ നല്ല രീതിയില്‍ സമ്പാദിക്കുകയും ചെയ്തിരുന്നു എന്നാല്‍ ആ സമ്പത്തിന്റെ പേരില്‍ കുടുംബത്തില്‍ നടന്ന തര്‍ക്കം കനകയുടെ മനോബലത്തെ ബാധിച്ചു പിന്നെ അവരനുഭവിച്ചതു നരകയാതന ഇപ്പോഴും അതെ അവസ്ഥ, ഈ അടുത്ത ദിവസം അവരുടെ വീടിനു തീപിടിച്ചതും വാര്‍ത്തയായിരുന്നു..
15 വര്‍ഷത്തോളമായി സിനിമയോട് ഒരു തരത്തിലുള്ള ബന്ധവുമില്ലാതെ കഴിയുകയാണ് താരം. തമിഴ് സിനിമാതാരം ദേവികയുടെ മകളാണ് കനക. അമ്മ കാരണമാണ് താന്‍ സിനിമ ഉപേക്ഷിച്ചതെന്ന് കനക ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 2004 ല്‍ ആയിരുന്നു കനകയുടെ വിവാഹം. കാലിഫോര്‍ണിയയില്‍ എന്‍ജീനിയറായ മുത്തുകുമാറിനെയായിരുന്നു താരം വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു. എന്നാല്‍ 15 ദിവസം കൊണ്ട് ഇരുവരും വേര്‍പിരിഞ്ഞു. ഭര്‍ത്താവുമായി കുറച്ചുകാലം മാത്രമേ ജീവിച്ചുള്ളൂവെന്നും പിന്നീട് വേര്‍പിരിഞ്ഞുവെന്നും കനക ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
പിതാവിനെ കുറിച്ച് ഗരുതരമായ ആരോപണങ്ങളായിരുന്നു കനക ഉന്നയിച്ചിരുന്നത്. തന്റെ ഭര്‍ത്താവിനെ പിതാവ് തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും പിതാവുമായി സ്വത്തുതര്ക്കമുണ്ടായിട്ടുണ്ടെന്നുമൊക്കെ കനക പറഞ്ഞിരുന്നു. എല്ലാവരുംകൂടി നല്ലൊരു നടിയെ ഇല്ലാതാക്കി. FC