വിവാഹ ബന്ധം വേര്‍പെടുത്തിയ നടി അര്‍ച്ചന കവി പറയുന്നു ഞാന്‍ മറ്റൊരു വിവാഹം കഴിക്കും…..
ജീവിതമാണ് അത് കടുത്ത തീരുമാനങ്ങളിലൂടെ ഇല്ലാതാക്കേണ്ടതല്ല.. കഴിഞ്ഞത് കഴിഞ്ഞു ഭാവിയെക്കുറിച്ചുള്ള നടി അര്‍ച്ചനകവിയുടെ സ്വപ്നങ്ങളും കഴിഞ്ഞുപോയ കാര്യങ്ങളും താരം തന്നെ പറയുന്നതിങ്ങനെ…
2021 ല്‍ അബീഷുമായി അര്‍ച്ചന വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. എല്ലാവരും വിവാഹം കഴിക്കുന്നുവെന്ന് കരുതി നമ്മളും അങ്ങനെ ചെയ്യരുത്. എടുത്തുചാടി വിവാഹം ചെയ്യാന്‍ നില്‍ക്കരുതെന്നും വിവാഹം കഴിച്ചാല്‍ മാത്രമേ ജീവിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ബന്ധമൊന്നുമില്ലെന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതാണ് പ്രധാനമെന്നും താരം കൂട്ടിച്ചേര്‍ത്തു.
വിവാഹശേഷം താന്‍ വീട്ടിലെത്തിയപ്പോള്‍ ഭയങ്കര കരച്ചിലായിരുന്നു. അമ്മ ഒരു ഡോക്ടറെ കാണാന്‍ കൊണ്ടുപോയപ്പോഴാണ് മനസ്സിലായത് അബീഷുമായി തുടര്‍ന്നുപോകാന്‍ തനിക്ക് കഴിയില്ലെന്നും അബീഷ് തനിക്ക് നല്ലൊരു സുഹൃത്തായിരുന്നുവെങ്കിലും വിവാഹ ജീവിതത്തില്‍ സൗഹൃദം മാത്രമല്ല മറ്റ് പലതും ആവശ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം പരസ്പരം വെറുക്കുകയോ ചളി വാരി എറിയുകയോ ചെയ്യുന്നതിന്റെ ആവശ്യമില്ലെന്നും അര്‍ച്ച പറയുന്നു.ഇന്ന് വിവാഹ ജീവിതം തന്നെ ഭയപ്പെടുത്തുകയാണ്, എന്നാല്‍ ഭാവിയില്‍ താന്‍ മറ്റൊരു ബന്ധത്തിലേക്ക് പോകില്ലെന്ന് പറയാന്‍ പറ്റില്ലെന്നും താരം പറയുന്നു. അതെ നല്ലൊരു ജീവിതം തങ്ങള്‍ക്കു ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. FC