നായിക നടിയായിരുന്നു മറന്നു പോയോ.. അഭിനയം നിര്‍ത്തിയത് സന്ന്യാസിയാകാന്‍.. സുന്ദരിയിപ്പോള്‍ ആശ്രമത്തില്‍…
മികച്ച നിലയില്‍ നിന്ന് പെട്ടന്ന് സന്ന്യാസത്തിലേക്ക്, അന്നത് കേട്ട് ആരാധകര്‍ ഞെട്ടി, വര്‍ഷങ്ങള്‍ക്കുശേഷമിതാ അവര്‍, അഭിനയ ലോകത്ത് കത്തിനിക്കുന്ന കാലത്ത് പൊടുന്നനെ വെള്ളിവെളിച്ചത്തോട് ബൈ പറഞ്ഞ നടിയാണ് ബര്‍ഖ മദന്‍, സിനിമയില്‍ നിന്നും മാറി നിന്നു എന്നുമാത്രമല്ല, അവിടെ നിന്നും നേരെ പോയത് സന്യാസിനിയാവാനും. വര്‍ഷങ്ങളായി ഈ താരം ബുദ്ധ സന്യസിനിയാണ്. ബര്‍ഖ മദന്‍ ഒരുകാലത്ത് ഐശ്വര്യ റായിക്ക് ഒപ്പം മത്സര രംഗത്തുണ്ടായിരുന്നയാളാണ്.
അക്ഷയ് കുമാറിനൊപ്പം ‘ഖിലാഡിയോണ്‍ കാ ഖിലാഡി’ എന്ന ചിത്രത്തിലും മുന്‍നിര ടി.വി. പരിപാടികളിലും തിളങ്ങി. ‘ഘര്‍ ഏക് സപ്ന’ എന്ന ടി.വി. പരമ്പരയിലും താരം നിറഞ്ഞു നിന്നു 2002ല്‍ ദലൈ ലാമയില്‍ ആകൃഷ്ടയായ ബര്‍ഖ ലാമ സോപ്പ റിംപോച്ചെയെ സമീപിച്ചു. അതിനു ശേഷം കാഠ്മണ്ഡുവിലെ ആശ്രമത്തില്‍ സന്യാസ ജീവിതവുമായി തുടരുകയാണ്.
പഞ്ചാബി കുടുംബത്തിലായിരുന്നു ബര്‍ഖയുടെ ജനനം. ഐശ്വര്യ റായ്, സുഷ്മിത സെന്‍, പ്രിയ ഗില്‍, ശ്വേതാ മേനോന്, ജെസി രണ്‍ധാവ എന്നിവര്‍ക്കൊപ്പം ഫെമിനാ മിസ് ഇന്ത്യ മത്സരത്തില്‍ മാറ്റുരച്ചിരുന്നു. മിസ് ടൂറിസം ഇന്ത്യ പട്ടവും സ്വന്തമാക്കിയിട്ടുണ്ട്,1996ല്‍ അക്ഷയ് കുമാര്‍, രവീണ ടണ്ടന്, രേഖ തുടങ്ങിയവര്‍ക്കൊപ്പം ഖിലാഡിയോണ്‍ കാ ഖിലാഡി എന്ന ചിത്രത്തിലൂടെ ബര്‍ഖ മദന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ‘ജെയ്ന്‍’ എന്ന കഥാപാത്രത്തെ ബര്‍ഖ അവതരിപ്പിച്ചു FC