എന്റമ്മോ റിമി കഴിക്കുന്ന ചൂടുള്ള ചോറും ആവിപറക്കുന്ന പൊരിച്ചമീനും.. നാവില്‍ വെള്ളമൂറിയാല്‍ റിമിയുടെ വയറി…
ഒരു യാത്ര ഉച്ചക്കൊരു ഊണ് റിമിടോമി ഹാപ്പി, യാത്രയില്‍ വ്യത്യസ്തമായ രുചികള്‍ ആസ്വദിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റിമി. മിക്ക ഭക്ഷണവും ഇഷ്ടപ്പെട്ട ഫൂഡ് സ്പോട്ടുമൊക്കെ റിമി സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ എല്ലാവരെയും കൊതിപ്പിച്ചുകൊണ്ടുള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. പാലക്കാട് പോകുന്നവഴി തൃശൂര്‍ പാലക്കാട് റൂട്ടില്‍ വലതുവശത്തുള്ള ഹോട്ടലില്‍ നിന്നും ഊണ് കഴിക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. വളരെ സ്വാദോടെ ഊണ് കഴിക്കുന്ന റിമിയെ വീഡിയോയില്‍ കാണാം. വാഴയിലയിലാണ് ഊണ് വിളമ്പിയിരിക്കുന്നത്. അയല വറുത്തത്, കറി, ഇരുമ്പന്‍പുളി അച്ചാര്‍, ബീറ്റ്റൂട്ട് തോരന്‍, കാന്താരി ചമ്മന്തി ഇത്രയും വിഭവങ്ങളോടുകൂടിയ ഇലയില്‍ ഊണാണ്. ഇരുമ്പന്‍ പുളിയെടുത്ത് അയലക്കറിയും ഒപ്പം ബീറ്റ്റൂട്ട് തോരനും അയല വറുത്തതും ചേര്‍ത്ത് കഴിക്കണം ഹാ ഉഗ്രന്‍ ടേസ്റ്റാണെന്നാണ് റിമി പറയുന്നത്. വീട്ടില്‍ ഉണ്ടാക്കുന്നപോലെയെന്നും പറയുന്നു. ഒപ്പം കൊതിപ്പിച്ചെങ്കില് ക്ഷമിക്കണം എന്നും പങ്കുവച്ച വീഡിയോയ്ക്കൊപ്പം താരം കുറിച്ചിട്ടുണ്ട്.
റിമി ഇതെല്ലാം കൂട്ടി കഴിക്കുന്നത് കാണുമ്പോള്‍ തന്നെ കാഴ്ചക്കാരുടെ വായില്‍ കപ്പലോടും. വീഡിയോയ്ക്ക് താഴെ കമന്റെുകളുമായി നിരവധിപേരുമുണ്ട്. കൊതിപ്പിക്കുകയാണെന്ന് സാധിക വേണുഗോപാലും കുറിച്ചിട്ടുണ്ട്.കാഴ്ചയില്‍ ഊണ് വിളമ്പുന്ന ചെറിയ ഹോട്ടലാണെന്നും തോന്നുന്നു. ഈ രുചിയിടത്തിന്റെ പേര് കൃത്യമായി പറയുന്നില്ലെങ്കിലും പാലക്കാട് പോകുന്നവഴിയിലാണെന്നു റിമി പറയുന്നുണ്ട്. നല്ല രുചിയൊരുക്കുന്ന നിരവധി ഹോട്ടലുകള്‍ ഇന്നുണ്ട്. മിക്കതും സോഷ്യല്‍ മീഡിയയിലൂടെ വൈറലുമാണ് FC