സ്കൂള്‍ യൂണിഫോമില്‍ കൊച്ചുകുട്ടിയായി കൂട്ടുകാര്‍ക്കൊപ്പം ഹണിറോസ്.. ഇന്നത്തെ അതെ തലയെടുപ്പ് ചെറുപത്തിലും…
ഒറ്റനോട്ടത്തില്‍ ഹണിയെ തിരിച്ചറിയാം, സ്കൂള്‍ യൂണിഫോം അണിഞ്ഞ് സഹപാഠികള്‍ക്കൊപ്പം നില്ക്കുന്ന ഗ്രൂപ്പ് ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് നടി ഹണി റോസ്. ”ഈ ചിത്രത്തില്‍ എന്നെ കണ്ടുപിടിക്കാമോ?” എന്ന അടിക്കുറിപ്പോടെയാണ് ഹണി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരേപോലുള്ള യൂണിഫോമും ഹെയര്‍സ്റ്റൈലുമായി നില്ക്കുന്ന ഓമനത്തമുള്ള കുരുന്നുകള്‍ക്കിടയില്‍ നിന്ന് ആരാധകരുടെ മനസ്സില്‍ പതിഞ്ഞുപോയ പ്രിയ താരത്തെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടില്ല എന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഹണി റോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
‘എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന നിമിഷങ്ങള്‍. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ എന്നെ കണ്ടുപിടിക്കൂ.” എന്നാണു ഹണി റോസ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. കൂട്ടുകാരുടെ ഇടയില്‍ നില്ക്കുന്ന തന്നെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നാണ് ഹണി റോസ് കരുതിയതെങ്കിലും ആരാധകര്‍ പെട്ടെന്ന് തന്നെ കൂട്ടത്തില്‍ നിന്ന് നടിയെ കണ്ടെത്തി. ഓറഞ്ച് സാരി ഉടുത്ത് ഇരിക്കുന്ന അധ്യാപികയുടെ അടുത്ത് നില്ക്കുന്ന പ്രസരിപ്പുള്ള പെണ്‍കുട്ടി ഹണി റോസാണെന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
വലിയ വെള്ള മാല അണിഞ്ഞ് ചിരിച്ചുകൊണ്ട് ടീച്ചറിന്റെ അടുത്ത് നില്ക്കുന്ന കുട്ടി തന്നെയാണ് തങ്ങളുടെ ഹണി റോസ് എന്നാണ് ചിലരുടെ കമന്റുകള്‍. ”കൊച്ചുകുട്ടികളോട് വരെ ചോദിച്ചാല്‍ കാണിച്ചു തരും ഹണി ചേച്ചിയെ”, ”ആ വെള്ള മാലയിട്ട് ബോയ് കട്ട് ഹെയര്‍ സ്റ്റെയിലില്‍ ചിരിച്ചുകൊണ്ടു നില്ക്കുന്ന കുട്ടി തന്നെ” എന്നിങ്ങനെയാണ് കമന്റുകള്‍. FC