നടി മേഘരാജ് പ്രസവശേഷം ഭാരം 60 ല്‍ നിന്ന് 80 ല്‍ എത്തി സൗന്ദര്യം തിരിച്ച് പിടിക്കാന്‍ മുലപ്പാല്‍ കൊടുത്ത് 15 കിലോ കുറച്ചു…
ജോലി അഭിനയമായതു കൊണ്ട് വേണ്ടത് ഭംഗിയുള്ള ശരീരമാണ് എന്നാല്‍ ഒപ്പം കുടുംബവും കുട്ടികളും വേണം, പ്രസവശേഷം ഭാരം കൂടിയ നടി തന്റെ പ്രസവശേഷം ഭാരം കുറച്ചതിനെ കുറിച്ച് പറയുന്നു, ഒരു മനുഷ്യന്റെ ശരീരത്തിന് ഏറ്റവും കൂടുതല്‍ ആവശ്യം ഉറക്കമാണെന്നും എട്ട് മണിക്ക് മുന്‍പ് ഭക്ഷണം കഴിച്ച് താന്‍ ഉറങ്ങുമെന്നും അതിനാല്‍ രാവിലെ എഴുന്നേല്ക്കാന് ബുദ്ധിമുട്ടില്ലെന്നും മേഘ പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു മേഘയുടെ പ്രതികരണം. യോഗ, നീന്തന്‍, നടത്തം എന്നിവ സ്ഥിരം നടത്തുന്ന മേഘ താന്‍ വലിയ രീതിയില്‍ വണ്ണം വച്ചിരുന്നുവെന്നും അത് കുറച്ചത് എങ്ങനെ ആണെന്നും പറയുന്നുണ്ട്.
‘പ്രസവ ശേഷം എന്റെ ശരീര ഭാരം വല്ലാതെ കൂടി. പ്രസവത്തിന് മുന്‍പ് 60 കിലോ ആയിരുന്നു ഭാരം. എന്നാല്‍ പ്രസവശേഷം 80 ആയി. എന്റെ വണ്ണം കണ്ട് മറ്റുള്ളവര്‍ തന്നെ അമ്പരന്നിരുന്നു. വണ്ണം കുറയ്ക്കാന്‍ കണ്ടെത്തിയ എളുപ്പവഴി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുക എന്നതാണ്. കുഞ്ഞിന് മുലപ്പാല്‍ നല്‍കിയതിലൂടെ ഞാന്‍ കുറച്ചത് 15 കിലോ ആണ്. അതാണ് ബയോളജിക്കലി ശരിയായ രീതി’, എന്നാണ് മേഘ രാജന് പറയുന്നത്.
എന്നാല്‍ ഇത് സത്യമാണോ എന്ന് ചിലര്‍ ഇന്റര്‍വ്യുവിന് താഴേ ചോദിക്കുണ്ട്. ചിലര്‍ ഇത് ശരിയാണെന്നും പറയുന്നുണ്ട്. അതേസമയം, മേക്കപ്പ് ഇടാറില്ലെന്ന് പറഞ്ഞ മേഘ, താന്‍ ഉപയോഗിക്കുന്നത് കാജലും വാസിലിനും മാത്രമാണെന്ന് പറയുന്നുണ്ട്. രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെളിച്ചെണ്ണയോ വിളക്കെണ്ണയോ കൊണ്ട് നന്നായി മുഖം മസാജ് ചെയ്യാറുണ്ടെന്നും നടി പറയുന്നുണ്ട്. FC