ഹോട്ട് ഫോട്ടോകളിലൂടെ തരംഗമായ നടി മാനുഷി ടോവിനോയുടെ നായികയായപ്പോള്‍ കണ്ടില്ലേ ഇങ്ങനെ മാറുമോ…
‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് മാനുഷി ഖൈര്‍. ചിത്രത്തിലെ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ ബ്ലെസി എന്ന കഥാപാത്രത്തെ മാനുഷി പക്വതയാര്‍ന്ന പ്രകടനത്തോടെ മികവുറ്റതാക്കി. പക്ഷെ അതിനുപിന്നാലെ മാനുഷിയുടെ ഗ്ലാമര്‍ ഫോട്ടോകള്‍ കണ്ട ആരാധകര്‍ ഞെട്ടലിലാണ് എങ്ങനെ ഈ കുട്ടി ഇങ്ങനെ മാറിയെന്നാണ് അവര്‍ ചോദിക്കുന്നത് ബ്ലെസിയില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് മാനുഷി. ശരീരഭാഷയിലും സംസാരത്തിലുമൊന്നും ബ്ലെസിയുമായി യാതൊരു ബന്ധവുമില്ല. മോഡലിങ്ങിലൂടെ എത്തി അഭിനയരംഗത്തു സജീവമാകാന്‍ ഒരുങ്ങുന്ന മാനുഷി പറയുന്നത് പതിനഞ്ചാം വയസ്സിലാണ് മോഡലിങ് ആരംഭിക്കുന്നത്.
പക്ഷേ, എന്റെ പ്രധാന ലക്ഷ്യം സിനിമ തന്നെ ആയിരുന്നു. ഒരു ബാലതാരമായി വന്നു പോകാന്‍ എനിക്കു താല്പര്യമുണ്ടായിരുന്നില്ല. ഒരു വേഷത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. മുന്‍പൊരു സീരീസിന്റെ ഓഡിഷന് പോയപ്പോള്‍ അവിടെ വച്ച് കണ്ട പരിചയത്തിന്മേലാണ് സിനിമയിലേക്ക് വിളി വരുന്നത്. എന്തായാലും ബ്ലസി മാനുഷിയെ മലയാളികളുടെ താരമാക്കി FC