ഇന്ന് നമ്മളോടൊപ്പമില്ല ഗായിക രാധിക തിലക്.. മകള്‍ ദേവികയുടെ കല്യാണത്തിന് ഒഴുകിയെത്തിയവരെ കണ്ടോ…
ഒപ്പം ആളില്ല എന്നേയുള്ളു.. ആ പാട്ടുകളും കുടുംബവും ഇന്നും ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും സ്വന്തമാണ്, അന്തരിച്ച ഗായിക രാധികാ തിലകിന്റെ മകള്‍ ദേവികാ സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രന്‍ ആണ് വരന്. തിങ്കളാഴ്ച ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ബെംഗളൂരു സ്വദേശികളായ വത്സല സുചിന്ദ്രന്‍ ദമ്പതികളുടെ മകനായ അരവിന്ദ്, അഭിഭാഷകനാണ്. ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
ഈ മാസം 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ വിവാഹത്തോടനുബന്ധിച്ച മറ്റു ചടങ്ങുകള്‍ നടക്കും. 11:45നും 12 മണിക്കും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരിക്കും ചടങ്ങുകള്‍. തുടര്‍ന്ന് സ്നേഹിതര്‍ക്കായുള്ള വിവാഹ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഗായിക സുജാത മോഹന്‍ രാധിക തിലകിന്റെ അടുത്ത ബന്ധുവാണ്. സുജാത കുടുംബത്തോടൊപ്പം ദേവികയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സുജാതയും മകള്‍ ശ്വേതയും ഒരുമിച്ച് പ്രാര്ത്ഥനാമംഗള ഗാനം ആലപിച്ചതു ശ്രദ്ധേയമായി.
വിവാഹത്തിന്റെ ചിത്രങ്ങള്‍ സുജാത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഗായികയായും മികവ് തെളിയിച്ച ദേവിക സുരേഷ്, അമ്മ രാധികയുടെ ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയൊരുക്കിയ മെഡ്ലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ക്കഴിയവെ 2015 സെപ്റ്റംബര്‍ 20നാണ് രാധിക തിലക് വിടവാങ്ങിയത്. മായാമഞ്ചലില്‍, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ തുടങ്ങിയവയാണ് രാധികയുടെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ FC