നടി മൃദുലയുടെ സഹോദരനും നടനുമായ മുരളി വിവാഹിതനാകുന്നു നമ്മുടെ കല്യാണിയാണ് വധു….

വീണ്ടും താര വിവാഹത്തിന്റെ തിരക്കുകള്‍ ആരംഭിക്കുകയാണ് നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുന് മുരളിയാണ് വിവാഹിതനാകുന്നത്. മോഡലും എന്‍ജിനീയറുമായ കല്യാണി മേനോനാണ് വധു. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജനുവരി 18ന് ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ വച്ച് രാവിലെ ഒന്‍പതിനും പത്തിനും ഇടയിലാണ് മുഹൂര്‍ത്തം. സഹോദരന്റെ വിവാഹച്ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചത് മൃദുലയായിരുന്നു.
മൃദുലയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ പ്രത്യേക ഡാന്‍സ് പരിപാടികളും ഉണ്ടായിരുന്നു. മുന്‍നിര നായിക നടിമാരായ നമിത പ്രമോദ്, അപര്‍ണ ബാലമുരളി എന്നിവരും ചടങ്ങില്‍ അതിഥികളായി എത്തി, വളരെ നാളത്തെ പ്രണയത്തിനു ശേഷമാണ് മിഥുനും കല്യാണിയും ഇരു കുടുംബങ്ങളുടെയും ആശീര്‍വാദത്തോടെ വിവാഹിതരാകുന്നത്.
വജ്രം എന്ന സിനിമയിലൂടെ ബാലതാരമായാണ് മിഥുന് മുരളിയുടെ തുടക്കം. ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്ളൈ, ആന മയില്‍ ഒട്ടകം എന്നിവയാണ് മിഥുന്റെ മറ്റ് പ്രധാന സിനിമകള്‍. വിവാഹ മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട്. FC