നടന് ബാലയുടെ ഭാര്യ എലിസബത്തിനെ കൊല്ലാന്‍ ശ്രമം അക്രമികള്‍ വീട്ടിലെത്തി, രക്ഷയില്ലാതെ താരം….
ഈ അടുത്ത കാലത്തായി വല്ലാതെ ബുദ്ധിമുട്ടുകയാണ് നടന് ബാല എന്തുതൊട്ടാലും വിവാദം പുതിയ സംഭവം ഞെട്ടിക്കുന്നതാണ്, നടന് ബാല പറയുന്നു. വീട്ടില്‍ കയറി അക്രമം നടത്താന്‍ നോക്കിയവര്‍ ലഹരി ഉപയോഗിച്ചിരുന്നത്രേ. അക്രമികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം തന്റെ കയ്യില്‍ ഉണ്ടെന്നും സംഭവത്തിന് രണ്ട് ദിവസം മുന്‍പേ ഇതേ അക്രമികള്‍ താനും ഭാര്യയും നടക്കാനിറങ്ങിയപ്പോള്‍ വന്ന് കാലില്‍ വീണിരുന്നുവെന്നും ബാല പറയുന്നു.
”ഒരു ദിവസം രാവിലെ 6 മണിക്ക് ഞാനും ഭാര്യയും നടക്കാന്‍ പോകുകയായിരുന്നു. അപ്പോള്‍ രണ്ട് പേര് വന്നു. എലിസബത്തിന്റെ കാലില്‍ വീണു. പിറ്റേ ദിവസം ആരോടും പറയാതെ ഇവര്‍ വീട്ടിലേക്ക് കയറിവന്നു. എന്റെ സുഹൃത്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ പെട്ടെന്ന് ഇറങ്ങി പോയി. ഇറങ്ങി പോയവര്‍ പുറത്തൊക്കെയൊന്ന് കറങ്ങി, പിന്നെ അകത്ത് കയറാന്‍ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. ഒരാളെ കിട്ടി. ഇവിടെയിരിക്കുന്ന പെണ്ണുങ്ങളോട് മോശമായി പെരുമാറാന്‍ ശ്രമിച്ചു. അപ്പോള്‍ ഞാന്‍ പ്രതികരിച്ചു. എന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവര്‍ വന്നത്. ഞാനെന്ത് പാപമാണ് ചെയ്തത്. ചിലപ്പോള്‍ ക്വട്ടേഷന്‍ ആകാം. അങ്ങനെ ആണെങ്കില്‍ രണ്ട് പേരെ വിട്ട് എന്നെ നാണം കെടുത്തരുത്. ഒരു മുപ്പത്, നാല്പത് പേരെ വിടൂ.
ആണുങ്ങളില്ലാത്ത സമയത്ത് വീട്ടില്‍ ചെന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നതാണോ ആണത്തം. അവള്‍ക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? എലിസബത്തിന് ഇപ്പോള്‍ ഇവിടെ നില്ക്കാന് വരെ പേടിയാണ്. അവരൊരു ഡോക്ടറാണ്. ജീവിതത്തില്‍ ഇതൊന്നും അവള് കണ്ടിട്ടില്ല. എന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല.
ഭാര്യയുടെ കാലില്‍ വന്ന് വീണവര്‍ തന്നെയാണ് ആക്രമിക്കാന്‍ വന്നത്. അതുല്‍ എന്നാണ് പേര്. എന്തിനാണ് അവര്‍ ചെയ്തത് എന്നറിയില്ല. പക്ഷേ ഭയങ്കരമായി എനിക്ക് അദ്ഭുതം തോന്നി. ഇതാദ്യത്തെ സംഭവമായിരുന്നു. ഈ സംഭവത്തിന് കാരണം എനിക്ക് അറിയാം. ചില തെറ്റുകള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. കഞ്ചാവ് അടിച്ച് വന്നവരാണ് ആക്രമിച്ചത്. എലിസബത്ത് ഭയങ്കരമായി കരഞ്ഞു. ഇവിടെ നിന്ന് പോകുമെന്നാണ് പറയുന്നത്. പൊലീസ് വന്നപ്പോഴാണ് കരച്ചില് നിര്‍ത്തിയത്. കേരള പൊലീസിന്റെ മുഴുവന്‍ പിന്തുണ എനിക്കുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ അവര്‍ വന്നു. എന്തായാലും പോലീസ് പ്രതികളെ പിടിക്കുക ബാലക്കും കുടുംബത്തിനും ജീവിക്കാന്‍ സൗകര്യം ഒരുക്കുക. FC