എന്തിനായിരുന്നു വിവാഹം ഇത്ര ആഡംബരത്തില്‍, നടി പ്രിയങ്കയുടെ ഭര്‍ത്താവ് ചോദിക്കുന്നു.. മൊത്തം ബില്ല് കോടികള്‍…
നടി പ്രിയങ്ക ചോപ്രയുമായുള്ള വിവാഹം ആര്‍ഭാടം കൊണ്ട് അതിരു കടന്നതില്‍ ഖേദിക്കുന്നുവെന്നു വെളിപ്പെടുത്തി ഗായകന് നിക് ജൊനാസ്. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പണം ചെലവായെന്നും ബില്ല് കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയെന്നും ഗായകന് പറഞ്ഞു. അടുത്തിടെ സഹോദരങ്ങളായ കെവിന് ജൊനാസ്, ജോ ജൊനാസ് എന്നിവര്‍ക്കൊപ്പം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടെയായിരുന്നു നിക്കിന്റെ പ്രതികരണം. തമാശ രൂപേണയാണ് നിക് ഇക്കാര്യം തുറന്നു പറഞ്ഞത്. ഗായകന്റെ വാക്കുകള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
‘ഇന്ത്യന്‍ വിവാഹങ്ങളില്‍ വധൂവരന്മാരെ അവരുടെ കുടുംബാംഗങ്ങള്‍ തോളില്‍ കയറ്റിയിരുത്തി പരസ്പരം ഹാരം അണിയിക്കുന്ന ഒരു ചടങ്ങുണ്ട്. ആരാണ് ആദ്യം ഹാരം അണിയിക്കുന്നതെന്നു നോക്കി എല്ലാവരും ചുറ്റും നില്‍പ്പുണ്ടാകും. ഇരുകൂട്ടരും മത്സരബുദ്ധിയോടെയാണ് അത് ചെയ്യുന്നത്. ഞാനും പ്രിയയും ആദ്യം അണിയിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ആരാണോ ആദ്യം ഹാരം അണിയിക്കുന്നത് ആ കുടുംബമാണ് വളരെ പ്രബലമെന്ന് മറ്റുള്ളവര്‍ വിലയിരുത്തും.
ഇന്ത്യ വിവാഹരീതികളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടു തന്നെ എനിക്ക് ആ ചടങ്ങ് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നി. എന്നാല്‍ അതില്‍ നിന്നു പിന്മാറുന്നതിനെക്കുറിച്ചു ഞാന്‍ ചിന്തിച്ചതേയില്ല, 2018 ഡിസംബര്‍ 1ന് വിവാഹം മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. 4 കോടിയോളം രൂപയാണ് പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹാഘോഷത്തിനു വേണ്ടി ചെലവായത്. FC