കാമസൂത്ര, രതിനിര്‍വ്വേദം കൂടാതെ ബിക്കിനി വേഷം ഞാന്‍ റെഡിയാണ് എല്ലാത്തിനും.. നടി ശ്വേത മേനോന്…
മോഡലിംഗ് രംഗത്ത് നിന്നും വെള്ളിത്തിരയിലെത്തിയെങ്കിലും ഒരു നടിയാകാനും ആരാധകരേറ്റെടുക്കാനും ശ്വേത മേനോന് പിന്നെയും കാലങ്ങള്‍ വേണ്ടിവന്നു.. മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടി നായകനായ അനശ്വരമായിരുന്നു ശ്വേതയുടെ ആദ്യ സിനിമ. ശേഷം ബോളിവുഡ്, തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചു. രതിനിര്‍വേദം, കളിമണ്ണ് പോലുള്ള സിനിമകള്‍ ചെയ്ത് വിമര്‍ശനങ്ങള്‍ ഉള്‍പ്പടെ നേരിട്ട ശ്വേതക്ക് മലയാളികള്‍ നല്ല സ്വീകാര്യത നല്കി എന്നതും സത്യമാണ്, ബോളിവുഡില്‍ ടീനേജ് കഥാപാത്രം കിട്ടിയാല്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് നല്കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
ബോളിവുഡില്‍ ഒരു ടീനേജ് കഥാപാത്രം ചെയ്യാന്‍ അവസരം കിട്ടിയാല്‍ പോകുമോ ഇല്ലയോ എന്ന് ദിയ സനയാണ് ശ്വേതയോട് ചോദിച്ചത്. ഇതിന് ‘തീര്‍ച്ചയായും ചെയ്യും. ഇനിയും രതിനിര്‍വേദവും കാമസുത്രയും ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ ചെയ്ത ഒരുകാര്യം നല്ലതാണോ അല്ലയോ എന്നത് നോക്കാറില്ല. അതില്‍ ഖേദിക്കാറുമില്ല. ഞാന്‍ ബോധത്തോടെ ചെയ്തതാണ് അവയെല്ലാം. ബോധമില്ലാതെ ഇതുവരെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ആരെങ്കിലും ബിക്കിനി ധരിച്ച് അഭിനയിക്കാന്‍ പറഞ്ഞാലും അത് ചെയ്യും. കഥാപാത്രം അതാവശ്യപ്പെടുന്നുണ്ടെങ്കില്‍ അതിന് തയ്യാറാണ്’, എന്നാണ് ശ്വേത മേനോന് മറുപടി നല്‍കിയത്. എന്തായാലും മറുപടിയില്‍ ആരാധകരുതും തൃപ്തരാണ്.FC