മഞ്ജു വാര്യരെ നുള്ളാന്‍ തോന്നി… സംഭവം തുറന്നു പറഞ്ഞ് ക്ലാസ്സ്മേറ്റിലെ റസിയ, നടി രാധിക…..
ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടി രാധിക. സിനിമയിലേക്കു വന്നപ്പോള്‍ കാണണമെന്നും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണമെന്നും തോന്നിയിട്ടുള്ള അഭിനേതാക്കളില്‍ ഒരാള്‍ മഞ്ജു വാരിയര്‍ ആണെന്ന് രാധിക പറയുന്നു.
ആയിഷ എന്ന സിനിമയില്‍ മഞ്ജു വാരിയര്‍ക്കൊപ്പം മുഴുനീള വേഷത്തില്‍ രാധികയും അഭിനയിക്കുന്നുണ്ട്. ഞാന്‍ സിനിമയിലേക്കു വന്നപ്പോള്‍ എനിക്ക് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നിയിട്ടുള്ള അഭിനേതാക്കളില്‍ ഒരാള്‍ മഞ്ജു ചേച്ചി ആകവേ, ചേച്ചിയുടെ ഇടവേളയില്‍ അത് എനിക്ക് സാധിച്ചില്ല. ഒടുവില്‍ സെല്‍ഫി ഇല്ലാത്ത കാലത്തു 20-20 സിനിമയുടെ വിജയാഘോഷ ചടങ്ങില്‍ ചേച്ചിയെ നേരിട്ട് കാണുമ്പോള്‍… ‘അയച്ചു തരാം”എന്ന് പറഞ്ഞു ഫോട്ടോ പിടിച്ച ആള് അത് തരാതെ പറ്റിക്കുകയും ചെയ്തല്ലോ എന്ന് ഓര്‍ത്ത് സങ്കടം ആയിരുന്നു എനിക്ക്.
ചേച്ചി ഇടവേള കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ ഇടവേള എടുത്തു, എന്നിട്ടും എന്റെ ആഗ്രഹം സാധിച്ചു തരാന്‍ ദൈവം മറന്നില്ലല്ലോ.. താങ്ക്സ് ഉണ്ട് ദൈവമേ… ആയിഷ സിനിമ ചെയ്യുമ്പോള്‍.. ഞാന്‍ ചേച്ചിയുടെ അടുത്ത് നിന്ന് അഭിനയിക്കുമ്പോഴും; കണ്ണ് എടുക്കാതെ മാറി നിന്ന് കണ്ടപ്പോഴും; അടുത്ത് ഇരുന്നു വര്‍ത്തമാനം പറയുമ്പോഴും എന്റെ അമ്മ ആദ്യമായി ചേച്ചിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ തോന്നിയ കൗതുകം ആയിരുന്നു എനിക്ക്. എത്രയോ പ്രാവശ്യം ഇഷ്ടം കൊണ്ട് ചേച്ചിയെ ഒന്ന് നുള്ളാന്‍ തോന്നിയിരിക്കുന്നു. ഈ സുന്ദര നിമിഷങ്ങള്‍ എനിക്ക് തന്ന ആമിര്‍ പള്ളിക്കലിനും, മഞ്ജു ചേച്ചിക്കും, ആയിഷ ക്രൂവിനും സ്നേഹം നിറഞ്ഞ നന്ദി.”-രാധിക പറഞ്ഞു. FC