നടന് സുശാന്തിന്റെ മരണം തളര്‍ത്തിയ അരുമ നായ ഫഡ്ജ് മരണത്തിനു കീഴടങ്ങി.. സഹോദരിയാണ്…..
ധോണി എന്ന ചിത്രത്തിലൂടെ ആരാധകഹൃദയം കീഴടക്കിയ ബോളിവുഡ് നടന് സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണ ശേഷം പുറത്ത് വന്ന വാര്‍ത്തകളില്‍ ഏവരുടെയും കണ്ണ് നനയിച്ച ഒരു കഥാപാത്രമുണ്ടായിരുന്നു. സുശാന്തിന്റെ വളര്‍ത്തുനായ ഫഡ്ജ്. അഞ്ച് വര്‍ഷത്തിലേറെയായി മരണം വരെ സുശാന്തിനൊപ്പമുണ്ടായിരുന്ന ഫഡ്ജ് താരത്തിന്റെ ഉറ്റ സുഹൃത്തു കൂടിയായിരുന്നു. സുശാന്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കക്കൊപ്പമായിരുന്നു ഫഡ്ജ്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ആണ്നായയായിരുന്നു.
ഇപ്പോള്‍ പ്രിയ അരുമയുടെ വിയോഗവാര്‍ത്ത പങ്കുവച്ചിരിക്കുയാണ് പ്രിയങ്ക. വീണ്ടും കാണുന്നതുവരെ വിട ഫഡ്ജ്. നിന്റെ സുഹൃത്തിന്റെ സ്വര്‍ഗ്ഗത്തിലെ പ്രദേശത്തിലേക്ക് നീ എത്തിച്ചേര്‍ന്നിരിക്കുന്നു. ഹൃദയം തകരുന്നു- പ്രിയങ്ക കുറിച്ചു. സുശാന്തിന്റെ ഓര്‍മ്മ ദിനത്തില്‍ ഫഡ്ജിന്റെ ഒരു ചിത്രം പങ്കുവച്ചത് നോവായി മാറിയിരുന്നു. നടന്റെ വസതിയില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ ചടങ്ങില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. പ്രാര്‍ത്ഥനാ മുറിയില്‍ വച്ച സുശാന്തിന്റെ ഛായാ ചിത്രത്തില്‍ കണ്ണും നട്ട് കിടക്കുന്ന ചിത്രമായിരുന്നു അത്. മരണത്തിന് ശേഷം സുശാന്തിനെ തേടി നടക്കുകയായിരുന്നു ഫഡ്ജെന്നും ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കുന്നില്ലെന്നും സുശാന്തിന്റെ ജോലിക്കാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ താരത്തിന്റെ മരണശേഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സുശാന്തിന്റെ മരണത്തിന് ശേഷം ഒറ്റയ്ക്കായിപ്പോയ ഫഡ്ജിനെക്കുറിച്ച് അന്ന് അദ്ദേഹത്തിന്റെ ആരാധകരില്‍ ചിലര്‍ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് ആരും ആശങ്കപ്പെടേണ്ടെന്നും സുശാന്തിന്റെ പിതാവ് കെ.കെ സിംഗിനൊപ്പം ഫഡ്ജ് സുഖമായി ഇരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരി പിന്നീട് വ്യക്തമാക്കിയത്. FC