നടി രംഭയെയല്ലേ കണ്ടിട്ടുള്ളു ഇതാ മൂത്തമകൾ.. അമ്മയുടെ മാലാഖകുട്ടിയാണ്.. മൂന്ന് മക്കളാണ്…
സർഗ്ഗത്തിലഭിനയിക്കാൻ വരുമ്പോൾ പേര് വിജയലക്ഷ്മി അതുകഴിഞ്ഞു അടുത്ത ചിത്രത്തിൽ അവരെ കണ്ടവർ ശരിക്കും ഞെട്ടി ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ജനനം തുടക്കത്തിലേ പേര് മാറ്റി അവർ രംഭയായി അവതരിച്ചതോടെ വെച്ചടി വെച്ചടി കയറ്റം.
വിവാഹ ശേഷം ഭർത്താവിനും മൂന്ന് മകൾക്കുമൊപ്പം സന്തോഷത്തോടെ കഴിയുന്ന താരസുന്ദരി അതിലും സുന്ദരിയായ തന്റെ മൂത്തമകളുടെ ഫോട്ടോയാണ് ആരാധകരെ കാണിച്ചിരിക്കുന്നത്.. ഭര്‍ത്താവിന്റെ ബിസിനസ് വിപുലീകരിച്ച് ഇന്ത്യയിലും തുടങ്ങുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ഇന്ത്യയിലാണ് താരം. അതിനിടയിലാണ് രംഭ മൂത്ത മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. കണ്ണെടുക്കാന്‍ തോന്നാത്ത വിദം മനോഹരമാണ് ചിത്രങ്ങള്‍.
‘എന്റെ മാലാഖ’ എന്ന് പറഞ്ഞാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ശരിക്കും മാലാഖയെ പോലെ തന്നെയുണ്ട്, അമ്മയുടെ അതേ സൗന്ദര്യം, ക്യൂട്ട് എന്നിങ്ങനെ പോകുന്നു കമന്റുകള്‍, രംഭയുടെയും ഇന്ദ്രകുമാറിന്റെയും മൂന്ന് മക്കളില്‍ മൂത്തവള്ക്കൊപ്പമുള്ള ചിത്രമാണ് രംഭ പങ്കുവച്ചിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളും, ഒരു ആണ്‍കുട്ടിയുമാണ് രംഭയ്ക്കും ഇന്ദ്രനും ഉള്ളത്.
സിനിമയില്‍ മിന്നി നില്ക്കുന്ന സമയത്താണ് കാനഡ ബെയ്സ്ഡ് ശ്രീലങ്കന്‍ തമിഴനായ ഇന്ദ്രകുമാര്‍ പദ്മനാഥനുമായുള്ള രംഭയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തോടെ പൂര്‍ണമായും അഭിനയത്തില്‍ നിന്ന് മാറി നിന്ന നടി, ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ശ്രീലങ്കയിലായിരുന്നു താമസം. ഇപ്പോഴാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. വിവാഹത്തിന് ശേഷം കുടുംബത്തിനും, മക്കള്‍ക്കും വേണ്ടി ജീവിക്കുക എന്നത് എന്റെ തീരുമാനമായിരുന്നു. അതെല്ലാം ഞാന്‍ ആസ്വദിക്കുകയായിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതും, മക്കളെ നോക്കുന്നതും ഒക്കെ ഒരു ടാസ്ക് ആണെങ്കിലും അതെല്ലാം ഞാന്‍ പരമാവധി ആസ്വദിച്ചു എന്നാണ് രംഭ പറഞ്ഞത്. FC