ഹണിറോസില്ലാതെ ആര്‍ക്കും ഉദ്ഘാടനം നടത്താന്‍ കഴിയാത്ത അവസ്ഥ.. മികച്ച ഉദ്ഘാടകക്കുള്ള അവാര്‍ഡും ഹണിക്ക് …
ഹണിക്ക് പിന്നാലെ അന്നാരാജനും, മാളവികയുമുണ്ട് കട്ടക്ക് മത്സരിച്ചുകൊണ്ട്.. ഇന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിലെ ‘മികച്ച ഉദ്ഘാടകയ്ക്കുള്ള’ ഒരു അവാര്‍ഡ് ഉണ്ടെങ്കില്‍ ആ പുരസ്കാരം ആരായിരിക്കും സ്വന്തമാക്കുക. കേരളത്തിലാണെങ്കില്‍ അത് ഹണി റോസ് ആണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ഇങ്ങനെയൊരു ‘പുരസ്കാരവു’മായി ബന്ധപ്പെട്ട് നടി തന്നെ പങ്കുവച്ച ട്രോള്‍ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മികച്ച ഉദ്ഘാടക അവാര്‍ഡ് ഹണി റോസ് തൂക്കി’ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ട്രോള്‍ വീഡിയോ ഹണി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു.
കട ഉദ്ഘാടത്തിന് താന്‍ എത്തുന്നു എന്നു പറഞ്ഞുകൊണ്ടുള്ള നടിയുടെ വ്യത്യസ്ത വീഡിയോകളാണ് ട്രോള്‍ രൂപത്തില്‍ വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്, ട്രോളന്മാര്ക്ക് പ്രോത്സാഹനം നല്കുന്ന ഹണി ഒരിക്കലും അവരെ നിരാശപ്പെടുത്താറില്ല. എന്നാല്‍ തന്നെ വേദനിപ്പിക്കുന്നതോ പരിഹസിക്കുന്നതോ ആയ വീഡിയോകള്‍ക്ക് കൃത്യമായ മറുപടിയും നടി നല്‍കാറുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഉദ്ഘാടന ചടങ്ങുകളില്‍ സജീവ സാന്നിധ്യമാണ് നടി ഹണി റോസ്. നടി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്. FC