സംവിധായകന് ബാബുവിന്റെ മകളാണ് സുന്ദരിക്കുട്ടി ശ്രാവണ.. ഇനി ഈ നായികയുടെ കാലം.. കൈനിറയെ സിനിമ…
ഐ വി ശശി സീമ മകള്‍ അനു നായികയായിവന്നു, നിര്‍മ്മാതാവ് സുരേഷ് മേനക മകള്‍ കീര്‍ത്തിസുരേഷ് നായികയാണ്, മിന്നി പി നായരമ്പലത്തിന്റെ മകള്‍ അന്ന ബെന്‍ നായികയാണ്, പ്രിയദര്ശന് ലിസി മകള്‍ കല്യാണി ഇന്ന് സൂപ്പര്‍ നായികയാണ്, ക്യാമറാമെന്‍ ബാലചന്ദ്രന് ശോഭ മകളാണ് നടി ഭാവന.. ഇവരിലേക്കിതാ സംവിധയകന് അനില്‍ ബാബു കൂട്ടുകെട്ടിലെ ബാബു നാരായണന്റെ മകള്‍ ശ്രാവണയും ഇടം പിടിച്ചിരിക്കുന്നു..
തട്ടും പുറത്ത് അച്യുതനി’ലൂടെ നായികയായി വന്ന ശ്രാവണ, ഷാജൂണ്‍ കാര്യാലിന്റെ പുതിയ ചിത്രമായ ‘മൃദു ഭാവേ ദൃഢ കൃത്യേ’യിലൂടെ ഫെബ്രുവരി 2ന് വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. ഏതം, അഞ്ചില്‍ ഒരാള്‍ തസ്കരന് എന്നീ സിനിമകളിലും ശ്രാവണ അഭിനയിച്ചിരുന്നു. അച്ഛന് ബാബു നാരായണന്റെ വിയോഗത്തെ തുടര്‍ന്ന് കുറച്ചുനാള്‍ ശ്രാവണ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. തുടക്കമിങ്ങനെ അച്ഛന് സംവിധാനം ചെയ്ത അവസാന ചിത്രമായ ‘ടു നൂറാ വിത്ത് ലവി’ല്‍ അപ്രതീക്ഷിതമായി കയറിക്കൂടിയതാണ് എന്റെ ആദ്യ സിനിമാഅനുഭവം. സെറ്റിലുള്ളവര്‍ നിര്‍ബന്ധിച്ചപ്പോള്‍ പാട്ടു പാടുന്ന സീനില്‍ ചെറുതായി പാടി ‘മുഖം കാണിച്ചു’. അടുത്ത ദിവസം ഡാന്‍സ് സീനില്‍ ആളില്ലാതെ വന്നപ്പോള്‍ എന്നെ ഫില്ലറാക്കി നിര്‍ത്തി. ഇതൊക്കെയാണ് ‘തട്ടും പുറത്ത് അച്യുതന്’ മുന്‍പ് എനിക്ക് ആകെയുണ്ടായിരുന്ന എക്സ്പീരിയന്‍സ്.
ചേട്ടന് ഈ സിനിമയില്‍ ലാസ്റ്റ് അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്നു. അങ്ങനെ അച്ഛന്റെ പടത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇപ്പോ കൈനിറയെ സിനിമകളുമായി ശ്രാവണ മുന്നേറുകയാണ് എന്നാല്‍ ഇതൊന്നും കാണാന്‍ അച്ഛനില്ല എന്ന ദുഃഖം ബാക്കി. FC