ലെനയും ഞാനും മുന്‍പ് വിവാഹിതരായവരാണ്.. ഇത് രണ്ടാം വിവാഹം.. ഇതിലുറച്ചു നില്ക്കും…
ഒളിക്കാനും മറക്കാനും ഒന്നുമില്ല അത് തപ്പി ആദ്യം കണ്ടുപിടിച്ചവരെ പോലെ ആരും ആഘോഷിക്കുകയും വേണ്ട.. ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്സ് ആണ് ഈ വിവാഹമെന്ന് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍. ബെംഗളൂരുവില്‍ നടന്ന വിവാഹ റിസപ്ഷനിലാണ് പ്രശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.
നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് ഈ മനോഹര നിമിഷത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നതില്‍ നന്ദിയുണ്ട്. ഇതു ഞങ്ങള്‍ രണ്ടുപേരുടെയും സെക്കന്‍ഡ് ഇന്നിങ്സ് ആണ്. പക്ഷേ ഇന്നിവിടെ നിങ്ങളെയെല്ലാവരെയും ഒരുമിച്ചു കാണുമ്പോള്‍ ഇത് ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്സ് ആണെന്നു തന്നെ പറയുന്നു. സ്നേഹം മാത്രം. പ്രശാന്ത് ബാലകൃഷ്ണന്റെ വാക്കുകള്‍. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ് വിവാഹ റിസപ്ഷനിലെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
”പ്രിയപ്പെട്ട ലെനയ്ക്കും പ്രശാന്ത് ബ്രോക്കും, നിങ്ങള്‍ക്ക് നന്മ നേരുന്നു. എന്റെ പ്രിയപ്പെട്ട രണ്ടു കൂട്ടുകാര്‍, ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളുമായി. ബെംഗളൂരുവില്‍ ലളിതവും മനോഹരവുമായി നടന്ന വിവാഹത്തില്‍ പങ്കെടുക്കാനായി.” സുരേഷ് പിള്ളയുടെ വാക്കുകള്‍.
ജനുവരി 17 ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിലായിരുന്നു വിവാഹം. ചടങ്ങില്‍ ഇരുവരുടെയും വീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്. ലെന ആത്മീയതയെപ്പറ്റിയടക്കം സംസാരിക്കുന്ന, സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ പ്രശാന്തും കാണാനിടയായിരുന്നു. ആ വീഡിയോ കണ്ടാണ് ലെനയെ പ്രശാന്ത് വിളിക്കുന്നത്. ആ സൗഹൃദം മുന്നോട്ടുപോകുകയും അതൊരു വിവാഹാലോചനയില്‍ എത്തുകയുമായിരുന്നു. FC