ഞാന്‍ മഞ്ജു വാര്യരല്ല.. പണി കഴിഞ്ഞാല്‍ പണം വാങ്ങി പോരും മറ്റൊന്നും എന്നെ ബാധിക്കില്ല നടി അനുശ്രീ…..
അഭിനയമാണ് എന്റെ പാഷന് അതുകൊണ്ട് ഞാനതില്‍ ഉറച്ചുനില്‍ക്കുന്നു എനിക്ക് വേറെപണിയൊന്നുമറിയില്ല അഭിനയിച്ചു കഴിഞ്ഞാല്‍ പണം വാങ്ങി ഞാന്‍ പോരും ജയവും പരാജയവും എന്റെ വിഷയങ്ങളല്ല.. അതെല്ലാം നിര്‍മ്മാതാവും സംവിധായകനും നോക്കേണ്ടതാണ് മാത്രമല്ല നടന്മാര്ക്ക് കിട്ടുന്ന പ്രതിഫലം എന്നെ പോലുള്ളവര്‍ക്ക് കിട്ടാറില്ല..
പരാജയം നടന്മാരെയും പിന്നെ മഞ്ജു വാര്യരെയും ബാധിക്കും കാരണം അവരെ പ്രതീക്ഷിച്ചു വരുന്നവര്‍ ഏറെയാണ് അങ്ങനെ വരുമ്പോള്‍ കാമ്പില്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും, എനിയ്ക്കു വിഷമം വരും സിനിമ പരാജയപ്പെട്ടാല്‍ അതിനുള്ള കാരണം നിര്‍മ്മാതാവിനെ ഓര്‍ക്കുന്നതാണ്.. ജീവിക്കാന്‍ മറ്റു വഴിയില്ലാത്തതു കൊണ്ട് അഭിനയിക്കുക പണം വാങ്ങുക എന്നത് മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുക. ജയപരാജയങ്ങള്‍ നോക്കി അഭിനയിക്കാന്‍ പോയാല്‍ അവിടെത്തീരും എല്ലാം എന്നും അനുശ്രീ പറയുന്നു FC