ഹൃത്വിക് റോഷന് വീണ്ടും വിവാഹിതനാകുന്നു… ആദ്യ ഭാര്യ സൂസന് ഒഴിവാക്കി പോയിട്ട് വര്‍ഷങ്ങളായി……

വളരെ പെട്ടന്ന് വന്നു യുവ ഹൃദയങ്ങള്‍ കീഴടക്കിയ ബോളിവുഡ് നടനാണ് ഹൃത്വിക് റോഷന് ഖാന്മാര് വാഴുന്ന ബോളിവുഡില്‍ ഇങ്ങനെ സ്വീകാര്യത കിട്ടുമെന്നു താരം പോലും പ്രതീക്ഷിച്ചിരുന്നില്ല, നടിയായ സൂസനെ പ്രണയിച്ചു വിവാഹം കഴിച്ചു നല്ല രീതിയില്‍ പോകുന്നതിനിടയിലാണ് നടി കങ്കണയുമായി അടുക്കുന്നത് അതറിഞ്ഞതോടെ സൂസന് മക്കളെയും കൂടി പടിയിറങ്ങി. ഇപ്പോഴിതാ അടുത്ത വിവാഹം കഴിക്കുന്നതായ വാര്‍ത്ത വരുന്നു, നടന്റെ വിവാഹമാണ് ബോളിവുഡില്‍ ചര്‍ച്ചാവിഷയം.
ഹൃത്വിക് റോഷനും സുഹൃത്ത് സബാ ആസാദും 2023 അവസാനത്തോടെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ് ഇരുവരും. തങ്ങളുടെ അവധിക്കാല ചിത്രങ്ങളെല്ലാം ആരാധകര്‍ക്ക് വേണ്ടി ഇവര്‍ പങ്കുവയ്ക്കാറുമുണ്ട്. ഇരുവരുടെയും ബന്ധത്തില്‍ കുടുംബംഗങ്ങളും സുഹൃത്തുക്കളുമെല്ലാം സന്തോഷത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വാര്‍ത്തയോട് ഇരുവരും ഇതുവരെ പ്രതികരിച്ചില്ല ക്രിസ്മസ് അവധി സബയും മക്കളോടുമൊത്തുള്ള അവധി ഹൃത്വിക് ആഘോഷിച്ചത് സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു. ഇവരുമൊത്തുള്ള ചിത്രങ്ങളും നടന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. FC