സീരിയല്‍ നടിമാരായ ജീജ സുരേന്ദ്രനും അമ്പിളിദേവിയും തമ്മില്‍ പ്രശ്നം, അതുണ്ടാക്കിയത് ആരാണ്.. നടിതന്നെ പറയുന്നു…
വല്ലാത്ത ഇറിറ്റേഷന്‍.. കാരണം ഇല്ലാത്തതു കേള്‍ക്കുമ്പോള്‍ സംഭവിക്കുന്നത് തന്നെ.. നടി അമ്പിളി ദേവിയുമായി പ്രശ്നങ്ങളുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ജീജ സുരേന്ദ്രന്. നടി അമ്പിളി ദേവി തനിക്ക് മകളാണെന്നും പ്രശ്നങ്ങള്‍ ഉണ്ട് എന്നത് യൂട്യൂബ് ചാനലുകാരുണ്ടാക്കിയ വാര്‍ത്ത മാത്രമാണെന്നും ജീജ വ്യക്തമാക്കുന്നു. തനിക്ക് നടന് ആദ്യത്യനായും പ്രശ്നങ്ങളില്ലെന്ന് താരം വ്യക്തമാക്കുന്നു. അമ്പിളി എനിക്ക് എന്റെ മോളാണ്. അമ്പിളിയുമായി ഒരു പിണക്കവും ഉണ്ടായിരുന്നില്ല. യൂട്യൂബുകാരാണ് എല്ലാ പ്രശ്നങ്ങളുും ഉണ്ടാക്കിയത്. ഒരു പ്രശ്നവുമില്ല എന്ന് അമ്പിളിയോട് ചോദിച്ചാല്‍ മനസിലാകും.
കൊവിഡിനുശേഷം ഞങ്ങള്‍ രണ്ടാളും ഷോര്‍ട്ട് ഫിലിമില്‍ വേഷമിട്ടിരുന്നു. ഞങ്ങള്‍ രണ്ടാളും കണ്ടപ്പോള്‍ കെട്ടിപ്പിടിക്കുകയായിരുന്നു. അമ്പിളിയാണ് നായികയെന്ന് മനസിലായപ്പോള്‍ ആ ദിവസം എത്താനായി കാത്തിരിക്കുകയായിരുന്നു എന്നും നടി ജീജ സുരേന്ദ്രന് വ്യക്തമാക്കുന്നു. അന്ന് ആറ്റിങ്ങലിലെ ലൊക്കേഷനിലെത്തിയപ്പോളും താനും അമ്പിളി ദേവിയും കണ്ടവെന്നും നിലവില്‍ അനുരാഗ ഗാനം പോലെ എന്ന സീരിയലില്‍ മുത്തശ്ശിയുടെ വേഷത്തില്‍ എത്തുന്ന നടി ജീജ സുരേന്ദ്രന് വ്യക്തമാക്കി.
ആന്റീ.. എന്ന് എന്നെ വിളിച്ച് വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. അവളും കരഞ്ഞു, ഞാനും കരഞ്ഞുവെന്നും താരം വെളിപ്പെടുത്തുന്നു. നേരത്തെ ജീജയ്ക്കെതിരെ നടന് ആദിത്യന് പറഞ്ഞത് വിവാദമായിരുന്നു. FC