ആരും കരുതുന്ന പോലെയല്ല സൂര്യയും ഞാനും തമ്മില്‍ ഒരു പ്രശ്നവുമില്ല.. മുബൈയിലേക്ക് മാറുകയാണ് ജ്യോതിക…
എല്ലാവരും ഒരുപോലെ സ്നേഹിക്കുന്ന താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. എന്നാല്‍ അടുത്തിടെ കേള്‍ക്കുന്നത് ഇരുവരും പിരിയുകയാണെന്നാണ്. ജ്യോതിക മുംബൈയിലേക്ക് താമസം മാറ്റുന്നുവെന്ന വാര്‍ത്തകളാണ് നടനും ഭര്‍ത്താവുമായ സൂര്യയുമായി വേര്‍പിരിയുന്നു എന്ന ഗോസിപ്പുകള്‍ക്ക് കാരണമായത്. ഇതില്‍ ജ്യോതിക വ്യക്തത വരുത്തി രംഗത്ത് എത്തിയതാണ് പുതിയ റിപ്പോര്‍ട്ട് പ്രൊഫഷണല്‍ കമ്മിറ്റ്‍സ്‍മെന്റുകളാണ് മുംബൈയിലേക്ക് ചേക്കേറാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നാണ് ജ്യോതിക വ്യക്തമാക്കിയിരിക്കുന്നത്.
ബോളിവുഡില്‍ നിന്ന് നിരവധി പ്രൊജക്റ്റുകള്‍ തന്നെ തേടിയെത്തുന്നുണ്ട്. മാത്രമവുമല്ല കുട്ടികള്‍ പഠനാവശ്യത്തിനായി നിലവില്‍ തന്നെ മുംബൈയില്‍ സെറ്റില്‍ഡുമാണ്. വിവിധ ഭാഷകളില്‍ നിന്നുള്ള പ്രൊജക്റ്റുകള്‍ തനിക്ക് ലഭിക്കുന്നുണ്ട് എന്നും അവയെല്ലാം ഓരോന്നായി തീര്‍ത്തതിന് ശേഷം ചെന്നൈയിലേക്ക് മടങ്ങിപ്പോകാനാണ് ആലോചിക്കുന്നത് എന്നും ഒരു അഭിമുഖത്തില്‍ ജ്യോതിക പറഞ്ഞിരുന്നു എന്നാല്‍ അതൊന്നും വിശ്വസിക്കാന്‍ ചിലര്‍ തയ്യാറാകുന്നില്ല അതിനാലാണ് ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്.FC