നടി വൈഷ്ണവി വിവാഹിതയായി ഇന്നായിരുന്നു ആ മംഗള മുഹൂര്‍ത്തം.. രാഘവന്റെ പ്രണയത്തിന് മുന്നില്‍….
ആ പ്രണയവും പൂര്‍ണതയിലെത്തി. നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി. താരത്തിന്റെ ദീര്‍ഘകാലസുഹൃത്തായ രാഘവ് നന്ദകുമാറാണ് വരന്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ജൂണ്‍ എന്ന ചിത്രത്തില്‍ രജിഷ വിജയന്റെ കൂട്ടുകാരിയായി എത്തി ശ്രദ്ധ നേടിയ താരമാണ് വൈഷ്ണവി. സംവിധായകന് ജയരാജ്, നടിമാരായ അര്‍ച്ചന കവി, ഗായത്രി അശോക്, രവീണ നായര്‍ എന്നിവരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. 2018 ല്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ചത്. തുടര്‍ന്ന് ജൂണ്‍, കേശു ഈ വീടിന്റെ നാഥന്, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
മോഡലിങ് രംഗത്തും സജീവമാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വൈഷ്ണവിയോട് രാഘവ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. വൈഷ്ണവിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെടുക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇത്. ഈ വീഡിയോ വൈഷ്ണവി തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.. നവ ദമ്പതികള്‍ക്ക് മംഗളം നേരുന്നു. FC