സംവിധായകന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു അമ്മയെ അകറ്റി. മുറി തള്ളിത്തുറന്ന് നായകനടന്.. മഹിമക്ക് സംഭവിച്ചത്…..
കുറെ സിനിമകളില്‍ അഭിനയിച്ചു സീരിയലുകളില്‍ അഭിനയിച്ചു.. അന്ന് അഭിനയിക്കാന്‍ എടുത്ത റിസ്ക്കിനെക്കുറിച്ചാണ് നടി മഹിമ ഇപ്പോള്‍ മനസ്സു തുറക്കുന്നത. അതില്‍ ഒരു അനുഭവത്തെ കുറിച്ച് മഹിമ പറയുന്നത് ഇങ്ങനെയാണ്, ‘ ഒരു കോള്‍ വരും നമുക്ക് കുറച്ച് പേഴ്സണലായിട്ട് സംസാരിക്കാനുണ്ട്. അല്ലെങ്കില്‍ നേരിട്ടു കാണൂ, എന്റെ റൂമിലേക്ക് വരൂ എന്ന് പറഞ്ഞ് വിളിക്കും. ഈ സമയത്ത് റൂമിലേക്ക് വന്ന് പ്രത്യേകിച്ച് കാര്യങ്ങള്‍ എനിക്ക് സംസാരിക്കാനില്ലെന്ന് പറയും’. അങ്ങനെ പറയുമ്പോള്‍ കാര്യങ്ങള്‍ പല വിധത്തില്‍ സംഭവിക്കാറുണ്ട്.
ചിലപ്പോള്‍ നമ്മള്‍ക്ക് പറഞ്ഞ കഥാപാത്രങ്ങളായിരിക്കില്ല നമുക്ക് തരുന്നത്. നമ്മള് ലൊക്കേഷനില്‍ ചെന്ന് മേക്കപ്പിടാന്‍ ചെല്ലുമ്പോഴാണ്, നമ്മള് കേട്ട കഥാപാത്രവുമായി ഒരു ബന്ധവുമുണ്ടാവില്ല. ഇഷ്ടമില്ലാത്ത കഥാപാത്രത്തെ കുറിച്ചാണ് ഞാന്‍ ഈ സൂചിപ്പിക്കുന്നത്. ഒരു ഫേമസ് ഡയറക്ടര്‍ കണ്ടക്ട് ചെയ്ത ഒരു ഷോയുടെ ഭാഗമാകാന്‍ സാധിച്ചു. ഈ ഷോയുടെ കോംമ്പയറിംഗ് സമയത്ത് ഒരു വലിയ നായകനെയും എന്നെയുമാണ് ഫിക്സ് ചെയ്തിരുന്നത്. അന്ന് തിരുവനന്തപുരത്ത് വച്ച് ഈ നായകന് റൂമിലേക്ക് ഇടിച്ചുകയറി വന്നു. അന്ന് അമ്മയും എന്റെ കൂടെയുണ്ട്. ഡയറക്ടര്‍ അമ്മയെ വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞ് എന്നില്‍ നിന്നും ഒഴിവാക്കി, എന്നോട് അപ്രോച്ച് ചെയ്തപ്പോള്‍ ഞാന്‍ മാന്യമായി സംസാരിച്ച് റൂമില്‍ നിന്ന് ഇറക്കിവിടുകയാണ് ചെയ്തത്.
ഇറങ്ങിപ്പൊക്കോളാന്‍ പറഞ്ഞു, നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വ്യക്തിയല്ല ഞാന്‍ എന്ന് പറഞ്ഞു. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ സംവിധായകനോട് സംസാരിക്കുക. ഈ ഒരു നായക നടന്റെ ഇടപെടല്‍ കാരണം, ഞാന്‍ അത് ഉപേക്ഷിച്ച് തിരിച്ചുപോരുകയാണ് ചെയ്തത്. കാരണം സംവിധായകന് അവിടെ വോയിസ് ഉണ്ടായിരുന്നില്ല. അതുപോലെ സിനിമകളിലും അവസരം നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇതുപോലുള്ള ആളുകള്‍ പ്രൊഡ്യൂസര്‍മാരുമായും സംവിധായകരുമായി സുഹൃത് ബന്ധമുണ്ടാകുമെന്നും മഹിമ പറയുന്നു.. ദുരന്തങ്ങള്‍ അല്ലാതെന്തു പറയാന്‍. FC