സെല്‍ഫിയെടുക്കാന്‍ വന്നവന് നടി കാജലിന്റെ അരയില്‍ പിടിച്ചു.. അവിടെ വസ്ത്രമില്ലാതിരുന്ന നടിയുടെ അവസ്ഥ…
ഫോണും പൊക്കിപ്പിടിച്ചു ഒരാള്‍ വന്നു.. മാന്യമായി അതിനു പോസ് ചെയ്യാന്‍ താരസുന്ദരി നില്കുമ്പോള് അവന് അരയിലൂടെ കയ്യിട്ടു പിടിച്ചു, അതോടെ നടിയൊന്നു ഞെട്ടി.. നടി കാജല്‍ അഗര്‍വാളിനെതിരെ ആരാധകന്റെ മോശം പെരുമാറ്റം.
ഹൈദരാബാദില്‍ നടന്ന ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. സെല്‍ഫി എടുക്കാനെത്തിയ ആരാധകന് കാജലിന്റെ ശരീരത്തില്‍ കൈ വയ്ക്കുകയായിരുന്നു. തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു കൊണ്ടുള്ള ആരാധകന്റെ അതിരുകടന്ന പെരുമാറ്റത്തില്‍ അസ്വസ്ഥയായ കാജല്‍ ഉടനെ തന്നെ ഇയാളെ തട്ടി മാറ്റുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവാവിന്റെ പ്രവര്‍ത്തിയെ രൂക്ഷമായാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. ശരീരത്തില്‍ സ്പര്‍ശിച്ചല്ല നടിമാരോടുള്ള ഇഷ്ടം പ്രകടിപ്പിക്കേണ്ടതെന്നും ഈ അവസരത്തില്‍ മാന്യമായി പ്രതികരിച്ച കാജളിനെ തീര്‍ച്ചയായും അഭിനന്ദിക്കണമെന്നും ഇവര്‍ പറയുന്നു. 2022 ല്‍ മകന് നീലിന്റെ ജനനത്തോടെ കാജല്‍ സിനിമയ്ക്കും പൊതുപരിപാടികള്‍ക്കും ചെറിയൊരു ഇടവേള നല്‍കിയിരുന്നു. എന്തായാലും അവന് ഒരു സെല്‍ഫിക്ക് പോയത് ഇപ്പോ ലോകം മുഴുവന്‍ വൈറല്‍ FC