ഇത്ര തള്ളിമറിക്കാന്‍ മഞ്ഞുമ്മല്‍ ബോയ്സില് എന്താണുള്ളത്.. സിനിമക്കെതിരെ നടി മേഘ്ന.. വല്ലാത്ത വിമര്‍ശനം…
ചെറിയ അഭിമുഖം ഒരു സിനിമയില്‍ അഭിനയിച്ചതിനേക്കാള്‍ തരംഗമായി.. തെറിവിളി കേള്‍ക്കുന്നുണ്ടെങ്കിലും കാര്യം വിജയം തന്നെയാണ്, മഞ്ഞുമ്മല്‍ ബോയ്സി’നെ വിമര്‍ശിച്ചു സംസാരിച്ച യുവനടി മേഘ്ന എല്ലെനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. മേഘ്നയുടെ ‘അരിമാപ്പട്ടി ശക്തിവേല്‍’ എന്ന തമിഴ് ചിത്രം കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു. സിനിമ കണ്ട ശേഷം തിയറ്റര്‍ വിട്ടിറങ്ങിയപ്പോഴായിരുന്നു മേഘ്നയുടെ പ്രതികരണം. താനൊരു മലയാളി ആണെന്ന് പറഞ്ഞ് കൊണ്ടാണ് ഇവര്‍ സംസാരിച്ച് തുടങ്ങുന്നത്. ‘നിങ്ങള്‍ പറയുന്ന ആ ചെറിയ സിനിമ മഞ്ഞുമ്മല്‍ ബോയ്സ് അല്ലേ. തുറന്നു പറയാം, ഞാനൊരു മലയാളിയാണ്. കേരളത്തില്‍ മഞ്ഞുമ്മല്‍ ബോയ്സിന് ഇത്രത്തോളം പ്രതികരണം ഒന്നുമില്ല.
എന്തുകൊണ്ട് തമിഴ്നാട്ടില്‍ ഇങ്ങനെ ഈ സിനിമ ആഘോഷിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വ്യത്യസ്തമായി എന്തെങ്കിലും കൊടുത്തോ എന്നും അറിയില്ല. ഞാന്‍ സിനിമ കണ്ട ആളാണ്. പക്ഷേ ഈ പറയുന്ന രീതിയില്‍ തൃപ്തികരമല്ല അത്. അങ്ങനെ ഒന്നും കിട്ടിയുമില്ല. ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് എപ്പോഴും നല്ലതാണ്. ഒരാളൊരു ഹൈപ്പ് കൊടുത്താല്‍ വരുന്നവരെല്ലാം സിനിമയെ വെറുതെ പ്രശംസിക്കുകയാണ്. ഇത്രത്തോളം ഹൈപ്പ് കൊടുക്കാന്‍ അതില്‍ എന്താണ് ഉള്ളതെന്നും മനസ്സിലാകുന്നില്ല.
മഞ്ഞുമ്മല്‍ ബോയ്സ് പോലുള്ള ചെറിയ സിനിമകള്‍ക്കു ലഭിക്കുന്ന പ്രോത്സാഹനം ഞങ്ങളുടെ സിനിമയ്ക്കും നല്‍കണം. ഇവിടെ മലയാള സിനിമകള്‍ വലിയ ആഘോഷമാക്കുന്നതുപോലെ കേരളത്തില്‍ ആരും തമിഴ് പടങ്ങള്‍ ആഘോഷമാക്കുന്നില്ല. ചെറിയ സിനിമകള്‍ അവിടെ വരുന്നതും പോകുന്നതും അറിയുന്നില്ല. കേരളത്തില്‍ ആകെ ഹിറ്റാകുന്നത് വിജയ് സിനിമകള്‍ മാത്രമാണ്. മറ്റൊരു തമിഴ് സിനിമയും അവിടെ കാണാന്‍ പോലും കിട്ടില്ല. എനിക്കു തന്നെ ഒരു തമിഴ് സിനിമ കാണണമെന്നുണ്ടെങ്കില്‍ കേരളത്തില്‍ നിന്നും കൊയമ്പത്തൂരു വന്നാകും കാണുക. അവര്‍ തമിഴ് സിനിമകളെ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ എന്തിനാണ് ഇവിടെ ഇവര്‍ മലയാള സിനിമകളെ ഇത്ര പ്രോത്സാഹിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ല.ഇതായിരുന്നു മേഘ്നയുടെ വാക്കുകള്‍. FC